ബി.സി.സി.ഐ ഭരണം: ഒന്‍പത് പേരുടെ പട്ടിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ ഭരണ സമിതിയിലേക്ക് ഒന്‍പതു പേരുടെ പട്ടിക അമിക്കസ് ക്യൂറി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് പേരുകള്‍ സമര്‍പ്പിച്ചത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 24നു പ്രഖ്യാപിക്കുമെന്നു പരമോന്നത കോടതി വ്യക്തമാക്കി. പട്ടികയില്‍ രണ്ടു പേര് 70 വയസിനു മുകളിലായത് കോടതി ചോദ്യം ചെയ്തു. 70 വയസിനു മുകളില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തിയതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കിയ കോടതി ഇക്കാര്യത്തിലുള്ള അതൃപ്തി അമിക്കസ് ക്യൂറിയെ അറിയിക്കുകയും ചെയ്തു. പേരുകള്‍ പുറത്തുവിടരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ചാണ് തീരുമാനമെടുത്തത്. അഭിഭാഷകരായ അനില്‍ ദിവാന്, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരെയാണ് അമിക്കസ് ക്യൂറിമാരായി കോടതി നേരത്തെ നിയമിച്ചത്.
അതേസമയം ലോധ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നു ആവശ്യപ്പെട്ട് ജൂലൈ 18നു പുറപ്പെടുവിച്ച നിര്‍ണായക വിധി പുനഃപരിശോധിക്കണമെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുഗുല്‍ റോഹ്തഗി കോടതിയെ ധരിപ്പിച്ചു.ബി.സി.സി.ഐയില്‍ സര്‍ക്കാരിന് പ്രാതിനിധ്യം വേണമെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
നേരത്തെ ഈ മാസം ആദ്യം ലോധ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തു നിന്ന് അനുരാഗ് താക്കൂര്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അജയ് ഷിര്‍ക്കെ എന്നിവരെ കോടതി പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."