HOME
DETAILS

പനിച്ച് വിറച്ച് ജില്ല

  
backup
May 26 2016 | 19:05 PM

%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

കൊച്ചി: ജില്ല പനിച്ച് വിറയ്ക്കുന്നു. പനിയെ പ്രതിരോധിക്കാനാവാതെ അധികൃതര്‍.  ജില്ലയില്‍ പനിപിടിച്ചവരായി 639 പേരുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനത്തില്‍ മാത്രം ചികിത്സതേടിയവരാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം കനത്തതാണ്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്തിതിനാലും ആവശ്യമായ മരുന്നുകള്‍ ഇല്ലാത്തതിനാലും കൂടുതല്‍ രോഗികള്‍ അതത് പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയാണ്. സര്‍ക്കാര്‍ സംവിധാനത്തില്‍ ചികിത്സതേടിയവരില്‍  54 പേരെ പനി വര്‍ധിച്ചതിനെതുടര്‍ന്നു കിടത്തി ചികിത്സയ്ക്ക്് വിധേയമാക്കിയിരിക്കുകയാണ്. വയറിളക്കം ബാധിച്ച്  95 പേരും ചികിത്സയിലുണ്ട്.
പിറവം, തോട്ടൂര്‍, കാക്കനാട്, കവളങ്ങാട്, കൊച്ചി നഗരസഭ, കോടനാട്, മരട്, ഒക്കല്‍ എന്നിവിടങ്ങളില്‍ നിന്നായി എട്ടു പേര്‍ക്ക്  ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നുണ്ട്.  കുട്ടമ്പുഴ, കണ്ടക്കടവ്, കാക്കനാട്, അയ്യമ്പുഴ എന്നിവിടങ്ങളില്‍ നാല് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. വെങ്ങോലയില്‍ ഒരു ഹെപ്പറ്റൈറ്റിസ് ബി കേസും നെല്ലിക്കുഴിയില്‍ ഒരു ഹെപ്പറ്റൈറ്റിസ് എ കേസും കണ്ടെത്തിയിട്ടുണ്ട്.


ജില്ലയില്‍ രണ്ടു ചിക്കന്‍ പോക്‌സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ചയായി കോതമംഗലത്തും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്നതായി സ്ഥിരീകരിച്ചിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ല. ഡെങ്കിപ്പനി ഏറെയും ബാധിക്കുന്നത് ഗര്‍ഭിണികളെയാണെന്നു വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും അധികൃതര്‍ക്ക് കുലുക്കമില്ല. നേരത്തെ പനി പടര്‍ന്നു പിടിച്ച പ്രദേശങ്ങളിലെ ഗര്‍ഭിണികളെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിനായി ആശാവര്‍ക്കര്‍മാര്‍ക്ക് പ്രത്യേക ബത്ത നല്‍കി ഗര്‍ഭിണികളുടെ ലിസ്റ്റുവരെ തയ്യാറാക്കിയിരുന്നു.ഇവര്‍ ഗര്‍ഭിണികളുള്ള വീടുകള്‍ സന്ദര്‍ശിച്ച് നിത്യേന വിവരശേഖരണം നടത്തി ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇക്കുറി അതും നടന്നില്ല. അതേസമയം മഴക്കാല പൂര്‍വരോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടക്കുന്നില്ലെന്നാണ് അറിയുന്നത്.
മഴയെത്തിയിട്ടും പകര്‍ച്ചവ്യാധി തടയുന്നതിനാവശ്യമായ നടപടികള്‍ ഇനിയും പൂര്‍ണ്ണമായിട്ടില്ല.പട്ടണത്തിലെ മിക്ക തോടുകളും ഇനിയും ശുചീകരിച്ചിട്ടില്ല.
ഭാഗീകമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമായ നിരീക്ഷണം നടക്കാത്തതിനാല്‍ പദ്ധതികള്‍ പലതും ഇഴയുകയാണെന്ന ആരോപണമാണ് ഉയരുന്നത്. നാട്ടിന്‍പുറത്തെ സ്ഥിതിയും വ്യത്യസ്തമല്ല.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയതോടെ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ തകിടംമറിയുകയായിരുന്നു. ജീവനക്കാരുടെ അഭാവമാണ് ഇതിന് കാരണമായി പറയുന്നത്. ഇതുമൂലം മഴക്കാല ആരോഗ്യ പരിപാലന പദ്ധതികള്‍ പലതും പാതിവഴിയിലാണ്. പട്ടണത്തിലെ ഹോട്ടലുകളില്‍ പാകം ചെയ്ത് വില്‍പ്പന നടത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷ്യയോഗ്യമാണോയെന്ന് പരിശോധിക്കാനുളള പ്രവര്‍ത്തനങ്ങളും നിലച്ചമട്ടാണ്. തട്ടുക്കടകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ വില്‍ക്കുന്നതായി പരാതിയുയര്‍ന്നിട്ടും നടപടിയായില്ല.
ഇതിനിടെ അന്യസംസ്ഥാനങ്ങളില്‍നിന്നുളള തൊഴിലാളികളും സന്ദര്‍ശകരും ജില്ലയിലേക്ക് എത്തുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. രോഗം ഇവരില്‍നിന്നും പകരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ദിവസങ്ങളോളം യാത്രചെയ്‌തെത്തുന്ന ഇവരില്‍ പലരും രോഗബാധിതരായാണ് പട്ടണത്തിലെത്തുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ മിക്കയിടങ്ങളിലും പനിബാധിതരായി ചികിത്സ തേടുന്നതവരില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും ഏറുകയാണ്.ജില്ലയുടെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുമ്പോഴും അലംഭാവം കാട്ടുന്ന അധികൃതരുടെ നിലപാടുകളില്‍ പ്രതിഷേധം വര്‍ദ്ധിക്കുകയാണ്.്
അടുത്തദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് ആരംഭിക്കുമെന്നാണ് വിവിധ പ്രദേശങ്ങളിലെ സന്നദ്ധസംഘടനകള്‍ അറിയിച്ചിട്ടുളളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  29 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  44 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago