HOME
DETAILS

ഖദീജാബീവിയുടെ കല്യാണത്തിന് എല്ലാവര്‍ക്കും പ്രാര്‍ഥന

  
backup
January 21 2017 | 05:01 AM

%e0%b4%96%e0%b4%a6%e0%b5%80%e0%b4%9c%e0%b4%be%e0%b4%ac%e0%b5%80%e0%b4%b5%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4

കണ്ണൂര്‍: പ്രവാചകപത്‌നി ഖദീജബീവിയുടെ കല്യാണത്തിന് മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കും പ്രാര്‍ഥന. ജാറത്തിലും പുന്നക്കല്‍ ദേവിക്കും നേര്‍ച്ച നേര്‍ന്നും സെന്റ് അന്റോണിയോസ് ദേവാലയത്തില്‍ മെഴുകുതിരി കത്തിച്ചും തോഴിമാര്‍ മണവാട്ടിയെ ആനയിച്ചത് പ്രാര്‍ഥനയുടെ കരുത്തില്‍.

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍വിഭാഗം ഒപ്പനപ്പാട്ട് വേദിയിലേക്ക് എറണാംകുളം കച്ചേരിപ്പടി സെന്റ് അന്റോണിയോസ് എച്ച്.എസ്.എസ് വിദ്യാര്‍ഥികളുടെ ചെസ്റ്റ് നമ്പര്‍ വിളിക്കുമ്പോഴും വേദിക്കു പിറകില്‍ പ്രാര്‍ഥനയായിരുന്നു. കസവുതട്ടത്തിന്റെ മറവില്‍ മൈലാഞ്ചിയണിഞ്ഞ മണവാട്ടി ഫെബിന അള്ളാഹുവിനോടു കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചപ്പോള്‍ തൊട്ടുചാരെയിരുന്ന് കൈകൂപ്പി കാവ്യ പ്രാര്‍ഥിച്ചത് പുന്നക്കല്‍ദേവിക്കും പിന്നെ നൂറായിരം ദൈവങ്ങള്‍ക്കുമായിരുന്നു. വലത്തേ അറ്റത്തിരുന്നു കൈചേര്‍ത്തുപിടിച്ച് എയ്ഞ്ചലിന്റെ പ്രാര്‍ഥനയാവട്ടെ സര്‍വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടേയും സൃഷ്ടാവുമായ യേശുദേവനോടായിരുന്നു. പിന്നെ വേദിയില്‍ കണ്ടത് പ്രവാചകന്റെയും പത്‌നി ഖദീജ ബീവിയുടെയും കല്യാണരാവിലെ ഒപ്പനപ്പാട്ടിന്റെ ഈരടികള്‍ക്കനുസരിച്ചുള്ള കൈത്താളങ്ങളാണ്.


മത്സരംകഴിഞ്ഞ് വീണ്ടും വേദിക്കു പിറകിലേക്ക്. വട്ടത്തിലിരുന്ന് കൈകള്‍ ചേര്‍ത്തുപിടിച്ച് നല്ല മത്സരത്തിന് അവസരംതന്ന സകല ദൈവങ്ങള്‍ക്കും വീണ്ടും പ്രാര്‍ഥന നടത്തിയ ശേഷമാണ് വിദ്യാര്‍ഥികള്‍ മാധ്യമങ്ങള്‍ക്കുപോലും മുഖം കൊടുത്തത്. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പുന്നക്കല്‍ ദേവിക്കു പുഷ്പ്പാര്‍ച്ചന നടത്തിയാണ് ഇവിടെയെത്തിയതെന്ന് കാവ്യയും ദമ്മനംപള്ളി ജാറത്തില്‍ ശര്‍ക്കരക്കഞ്ഞി വച്ചുകൊടുക്കാനാണ് തന്റെ നേര്‍ച്ചയെന്ന് ഫെബിനയും സെന്റ് അന്റോണിയോസ് പള്ളിയില്‍ മെഴുകുതിരി കത്തിക്കുമെന്ന് എയ്ഞ്ചലും സുപ്രഭാതത്തോടുപറഞ്ഞു. കലാരൂപങ്ങളെ മതങ്ങള്‍ കൈയടക്കുന്ന കാലത്ത് യവനികയ്ക്കു പിറകില്‍ കൈചേര്‍ത്തുപിടിച്ച പ്രാര്‍ഥനയിലൂടെ മതേതരത്വത്തിന്റെ ഇന്ത്യന്‍ മാതൃകയായിരുന്നു ഇന്നലത്തെ കാഴ്ച.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago