മനുഷ്യാവകാശ കമ്മിഷന് സിറ്റിങില്‍ 43 കേസുകള്‍; 13 എണ്ണം തീര്‍പ്പാക്കി
ആലുവ: മനുഷ്യാവകാശ കമ്മിഷന് സിറ്റിങില്‍ 43 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 13 കേസുകള്‍ തീര്‍പ്പാക്കി.
12 പരാതികളാണു പുതുതായി വന്നത്.വെങ്ങോലയില്‍ പ്ലൈവുഡ് കമ്പനിക്കാര് അടച്ച് മൂടിയ കാന തുറക്കാന്‍ ഉത്തരവിട്ടു. കമ്പനിയുടെ സമീപവാസിയായ അബ്ദുല്‍ റഹ്മാന് നല്കിയ പരാതിയിലാണു ഉത്തരവ്. ആലങ്ങാട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്കും വാട്ടര്‍ അതോറിറ്റിക്കും നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു.
ജില്ലാ ആശുപത്രിയിലെ ഡോക്ക്റ്റര്മാരടക്കമുള്ള മുഴുവന്‍ ജീവനക്കാരുടേയും ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചു.ആശുപത്രിയില്‍ ജോലി ചെയ്യേണ്ട ഡോക്ടര്‍മാര്‍ പലരും ജോലി ക്രമീകരണമെന്ന പേരില്‍ തങ്ങള്‍ക്ക് താല്പര്യമുള്ള സ്ഥലങ്ങളില്‍ ജോലി നോക്കുന്നതിനെതിരെ നേരത്തേ നല്‍കിയിരുന്ന പരാതിയുമായി ബന്ധപ്പെട്ട മറുപടികള്‍ പരിഗണിക്കവെയാണ് ചെയര്മാന് ജസ്റ്റിസ് ജെ.ബി കോശി ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.നഗരഹൃദയത്തിലെ വീഴാറായ തണല്‍മരം ഭീഷണിയാകുന്നെന്ന പരാതിയിന്മേല് അടിയന്തിര നടപടിക്ക് മനുഷ്യാവകാശ കമ്മിഷന് ഉത്തരവ് നല്കി.
പഴയ ബസ് സ്റ്റാന്റിന് മുന്‍വശത്താണ് വര്‍ഷങ്ങള്‍ പഴക്കമുള്ള മരം നില്‍ക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകനായ ടി നാരായണനാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."