HOME
DETAILS
MAL
കുച്ചുപ്പുടി മത്സരത്തില്‍ പരാതി; വിജിലന്‍സ് ത്വരിത പരിശോധന തുടങ്ങി
backup
January 21 2017 | 15:01 PM
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചുപ്പുടി മത്സരവുമായി ബന്ധപ്പെട്ട പരാതിയില്‍ കണ്ണൂര്‍ വിജിലന്‍സ് ത്വരിത പരിശോധന ആരംഭിച്ചു.
സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത ഒരു മത്സരാര്‍ഥിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തില്‍ കോഴിക്കോട് ജില്ലയിലെ നൃത്ത അധ്യാപകനായ അന്‍ഷാദ് അസീസ് എന്നയാള്‍ വിധിനിര്‍ണയത്തില്‍ സ്വാധീനം ചെലുത്തിയതായി വിജിലന്‍സ് പരിശോധനയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ത്വരിത പരിശോധന ആരംഭിച്ചത്.
ഉടന്‍ തന്നെ ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നടപടി തുടങ്ങിയതായി വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി പ്രദീപ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."