HOME
DETAILS

പരാജയപ്പെട്ട പ്ലാച്ചിമട

  
backup
January 22 2017 | 03:01 AM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b4%9f

പ്ലാച്ചിമട. ലോകത്തിലെ കുടിവെള്ള കച്ചവടം നിയന്ത്രിച്ചിരുന്ന കൊക്കകോള കമ്പനിക്ക് ആദ്യമായി കാലിടറിയ മണ്ണ്. ഈ ബഹുരാഷ്ട്ര ഭീമനെതിരേ ഗോത്രജനത നടത്തിയ സമരം ജലം സംരക്ഷിക്കാനുള്ള ലോകത്തിലെ തന്നെ ആദ്യ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു. ആ ഗാന്ധിയന്‍ സമരത്തിനു മുന്നില്‍ കോളക്കമ്പനി വിറച്ചു. നാടുമുഴുവന്‍ അവര്‍ക്കൊപ്പം കൈകോര്‍ത്തു. നിയമവും അവരെ തുണച്ചു. ഒടുവില്‍ പ്ലാന്റിനു പൂട്ടുവീണു. ആ വിജയം പ്രക്ഷോഭകരുടെ പോരാട്ട വീര്യമാണെന്നു കമ്പനിയും സമ്മതിച്ചു.\

 

ലോകത്ത് ആദ്യമായാണ് ഒരു സമരത്തെ തുടര്‍ന്ന് കൊക്കകോളക്കു ഒരു പ്ലാന്റ് അടച്ചുപൂട്ടേണ്ടി വന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറത്തുനിന്നു തിരിഞ്ഞുനോക്കുമ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ട ആ പ്രക്ഷോഭത്തിന്റെ കൂടെ നിന്നവര്‍ കൂട്ടംതെറ്റിയിരിക്കുന്നു. വിജയചരിത്രത്തെ പരാജയത്തിന്റെ തളികയില്‍ സമര്‍പ്പിച്ചിരിക്കുന്നു. സുപ്രിംകോടതിയില്‍ നല്‍കിയ കേസ് വാദിച്ച് ഗ്രാമപഞ്ചായത്ത് പാപ്പരാകുന്നു. കക്ഷി ചേര്‍ന്ന സമരസമിതിയെ സഹായിക്കാനും ഇന്ന് ആരുമില്ല. സര്‍ക്കാരുകളും സംഘടനകളും കൈവിട്ടപ്പോള്‍ പെരുവഴിയിലായത് പ്ലാച്ചിമടയിലെ പാവങ്ങളാണ്. ഇരകള്‍ ഇന്നും ഇരകള്‍ തന്നെ. അതിന്റെ വീതം പറ്റിയവരോ, യഥാര്‍ഥ അവകാശികളുമായിരുന്നില്ല. എന്നിട്ടും കമ്പനിക്കും അവര്‍ക്കു ഒാശാന പാടുന്നവര്‍ക്കും ഭരണകൂടത്തിനും പ്ലാച്ചിമടയിലെ കഷ്ടപ്പാടുകള്‍ ഇന്നും മനസിലായിട്ടുമില്ല.

 

 

ഭൗമദിനത്തിലെ സമരം

 

2000 ജൂണ്‍ മൂന്നിനാണു പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. 2002 ഏപ്രില്‍ 22നു ഭൗമദിനത്തില്‍ പ്രദേശവാസികള്‍ അതിനെതിരേ കുടില്‍കെട്ടി സമരം ആരംഭിച്ചു. അന്‍പതു ദിവസം കൊണ്ട് സമരത്തിന്റെ മട്ടുമാറി. ജനപിന്തുണ കൂടി. ഇതോടെയാണ് രാഷ്ട്രീയകക്ഷികളില്‍ ചിലര്‍ പിന്തുണയുമായെത്തിയത്. ആദ്യം രംഗത്തുവന്നത് സി.പി.ഐയാണ്. ഒടുവില്‍ കേരളത്തിലെ അന്‍പതോളം സംഘടനകള്‍ കൈകോര്‍ത്തു. ആറുമാസം കഴിഞ്ഞപ്പോള്‍ 200 സംഘടനകള്‍ സജീവമായി. ഇതോടെ

[caption id="attachment_223666" align="alignleft" width="291"]പ്ലാച്ചിമട വിജയനഗറില്‍ വരണ്ടു കിടക്കുന്ന പൊതു കിണര്‍ പ്ലാച്ചിമട വിജയനഗറില്‍ വരണ്ടു കിടക്കുന്ന പൊതു കിണര്‍[/caption]

ലോകശ്രദ്ധയിലേക്കും പ്ലാച്ചിമട സമരം വളര്‍ന്നു. ബി.ജെ.പി ഒഴിച്ചുള്ള പാര്‍ട്ടികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കൊടുമ്പിരികൊണ്ട സമരത്തിനൊടുവില്‍ കമ്പനിയെ സമരക്കാര്‍ മുട്ടുകുത്തിച്ചു. 2004 മാര്‍ച്ച് ഒന്‍പതിനു കമ്പനിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവയ്പ്പിച്ചു. ഈ കാലത്തിനിടയില്‍ 68.50 കോടി ലിറ്റര്‍ വെള്ളം കമ്പനി ഊറ്റിയെടുത്തെന്നാണ് കണക്കുകള്‍ പറയുന്നത്.


എം.പി വീരേന്ദ്രകുമാര്‍ വണ്ടിത്താവളത്തെ പൊതുയോഗത്തില്‍ പ്ലാച്ചിമട സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെ പഞ്ചായത്ത് ഭരണസമിതിയും മുന്‍ എം.എല്‍.എ എ.കെ കൃഷ്ണന്‍കുട്ടിയും കോളക്കമ്പനിയുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ തയാറായി.

 

 

 

 

 

സമരമുണ്ട് ഇപ്പോഴും ഈ പന്തലില്‍

 

[caption id="attachment_223672" align="alignleft" width="341"] പ്ലാച്ചിമടയില്‍ ലോറിയില്‍ കുടിവെള്ളം നല്‍കുന്നു
പ്ലാച്ചിമടയില്‍ ലോറിയില്‍ കുടിവെള്ളം നല്‍കുന്നു[/caption]

15 വര്‍ഷമായി ഈ കുടിലില്‍ സമരം തുടരുന്നു. തുടക്കത്തില്‍ പരിസ്ഥിതി, മനുഷ്യാവകാശ, സാമൂഹിക സംഘടനകളുടെ പിന്തുണയിലായിരുന്നു സമരം. കോളക്കമ്പനി സ്ഥിതി ചെയ്യുന്ന പെരുമാട്ടി ഭരിച്ചിരുന്നത് ജനതാദള്‍ ആയിരുന്നു. വ്യവസായ വകുപ്പിന്റെ ഗ്രീന്‍ ചാനല്‍ വഴിയാണ് കമ്പനി ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്ലാച്ചിമടയില്‍ എത്തുന്നത്. പഞ്ചായത്ത് പ്രവര്‍ത്തനാനുമതിയും നല്‍കി. പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ അഞ്ഞൂറോളം പേര്‍ക്കു തൊഴില്‍ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പക്ഷേ, വിരലിലെണ്ണാവുന്ന ചിലര്‍ക്കു മാത്രമാണ് ജോലി ലഭിച്ചത്. ചില രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സമരത്തെ പലരീതിയില്‍ അടിച്ചൊതുക്കാന്‍ നോക്കി. സമരക്കാര്‍ പതറാതെ ഉറച്ചുനിന്നു. കേരളത്തിലെ ചില യുവജന സംഘടനകളും സമരത്തിനു പിന്തുണയേകി. കോളക്കമ്പനി പ്രവര്‍ത്തനം തുടങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകളും സമരത്തിനു വീര്യം പകര്‍ന്നു.


എന്നാല്‍ ആവേശത്തോടെ സമരമുഖത്തെത്തിയ സംഘടനകള്‍ ഇന്നു സമരത്തെ മറന്നിരിക്കുന്നു. അതിന്റെ പ്രസക്തിയെ തമസ്‌കരിച്ചിരിക്കുന്നു. അവര്‍ ഇപ്പോള്‍ ഇവിടെയെത്തുന്നത് അപൂര്‍വം. സമരത്തിനു വന്ന ചിലര്‍ സമരത്തെ മറ്റുതരത്തില്‍ ഉപയോഗപ്പെടുത്തിയതിനും പ്ലാച്ചിമടക്കാര്‍ക്ക് സാക്ഷിയാകേണ്ടി വന്നു. വിദേശ സര്‍വകലാശാലകളില്‍ പഠിക്കാനും ഡോക്ടറേറ്റ് നേടാനുമുള്ള ആയുധമാക്കി ചിലര്‍ സമരത്തെ. അതിനു പ്രൊജക്ടുകളുമുണ്ടാക്കി. പക്ഷേ, പ്ലാച്ചിമടയിലെ പാവങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല.


പഞ്ചായത്ത് കമ്പനിക്കെതിരേ സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസ് ഇപ്പോഴും തുടരുകയാണ.് മണിക്കൂറിനു ലക്ഷം ഫീസ് വാങ്ങുന്ന അഭിഭാഷകരെ വച്ച് കമ്പനി വാദിക്കുമ്പോള്‍ പഞ്ചായത്ത് കേസ് നടത്താന്‍ ഫണ്ടില്ലാതെ ബുദ്ധിമുട്ടുകയാണെന്നാണ് അധികൃതര്‍ പറയുന്നത്.


പ്ലാച്ചിമടയുടെ പ്രശസ്തി വാനോളം ഉയര്‍ന്നു. അവിടെ സമരം നടത്തുന്നവരുടെ ജീവിതമോ ഏറെ തളര്‍ന്നു. അന്നന്നത്തെ അന്നത്തിനായി കൂലിവേല ചെയ്തു ജീവിച്ചിരുന്നവര്‍ പതിനഞ്ചു വര്‍ഷം ജോലിക്ക് പോലും പോകാനാവാതെ സമരത്തില്‍ അടിയുറച്ചുനിന്നു. അവര്‍ ഇന്നും സമരമുഖത്തുണ്ട്.


സമരം കൊണ്ട് ഒന്നും നേടാന്‍ അവര്‍ക്കു കഴിഞ്ഞില്ല. 15 വര്‍ഷമായിട്ടും ഉപയോഗിക്കാന്‍ പറ്റാതായ കിണറുകളിലെ വെള്ളം ഇപ്പോഴും പഴയ നിലയില്‍ തന്നെയാണ്. ലോകത്തുതന്നെ കുടിവെള്ളം കൊള്ള ചെയ്യുന്നവര്‍ക്കു സമരം താക്കീതായി മാറിയെങ്കിലും പ്ലാച്ചിമടക്കാര്‍ക്കു ഇപ്പോഴും കുടിക്കാന്‍ നല്ല വെള്ളമില്ല. ഒരുനേട്ടവും കൊയ്യാനാവാത്ത സമരം അവരുടെ ജീവിത നിലവാരവും തകര്‍ത്തു. സമര രംഗത്തു സജീവമായി നിന്ന സ്ത്രീകള്‍ കൂലിപണിയെടുത്താണ് കഴിയുന്നത്. അതുകൊണ്ടണ്ടുതന്നെ ഇനിയും സമരരംഗത്തു തുടരാന്‍ ഈ ജനവിഭാഗത്തിന് ത്രാണിയുണ്ടാവുമോ?

 

 

സംസ്ഥാന സര്‍ക്കാരിനും മടിയോ?

 

ലോക ജലദിനത്തില്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അധ്യക്ഷനായാണ് പ്ലാച്ചിമട ഉന്നതാധികാര സമിതി രൂപീകരിച്ച് പ്ലാച്ചിമടയില്‍ തെളിവെടുപ്പ് നടത്തിയ്. 216.26 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടു. നിയമപരിരക്ഷ ഉറപ്പാക്കാന്‍ ട്രൈബ്യൂണല്‍ ഉണ്ടാക്കാന്‍ അയച്ചുവെങ്കിലും ഇതുവരെ രാഷ്ട്രപതിയുടെ ഓഫിസില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരുകള്‍ തയാറായിട്ടില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ബില്ല് കേരളത്തിനു തിരിച്ചയച്ചിരിക്കുന്നു. സമരമുഖത്തേക്ക് ഐക്യദാര്‍ഢ്യമറിയിക്കാന്‍ ആദ്യമെത്തിയവരും പിന്നാലെ വന്നവരും ഇന്ന് അധികാരത്തിലുണ്ട്. എന്നിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറായിട്ടില്ല. ഇപ്പോള്‍ കോളവിരുദ്ധ സമരസമിതിയുടെയും ഐക്യദാര്‍ഢ്യ സമിതിയുടെയും പ്രവര്‍ത്തകര്‍ നിവേദനങ്ങളും നിയമനടപടികളുമായി നടക്കുന്നതു മാത്രം മിച്ചം.

 

 

പിന്നോട്ടില്ല, ഒരു രൂപയെങ്കിലും
നഷ്ടപരിഹാരം ലഭിക്കാതെ

 

80 പിന്നിട്ട കന്നിയമ്മയും പാപ്പമ്മയും 15 വര്‍ഷമായി നിത്യ സാന്നിധ്യമായി സമരപന്തലില്‍ എത്തുന്നു. ഞങ്ങള്‍ മരിക്കുന്നതിനു മുന്‍പെങ്കിലും വെള്ളവും മണ്ണും മലിനപ്പെടുത്തിയ കോളക്കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം ലഭിക്കുമോ എന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. മയിലമ്മയില്‍ നിന്നു കിട്ടിയ ആവേശം ഇവരെ ഇപ്പോഴും സമരപന്തലിലേക്കു നയിക്കുന്നു. മയിലമ്മ മരിച്ച ശേഷം അക്ഷരാഭ്യാസമില്ലാത്ത ഇവരാണ് സജീവ സമരസാന്നിധ്യമായി നിലകൊള്ളുന്നത്. കോളക്കമ്പനിയില്‍ നിന്നു ഒരു രൂപയെങ്കിലും നഷ്ടപരിഹാരം കിട്ടാതെ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് ഇവരും പറയുന്നു. ലോകത്തു കുടിവെള്ളം കിട്ടാതെ നരകിക്കുന്നത് 112 കോടി ജനങ്ങളാണ്. ആറിലൊരാള്‍ക്ക് കുടിക്കാന്‍ നല്ല വെള്ളം കിട്ടുന്നില്ല. 4000 കുട്ടികള്‍ ദിവസവും വെള്ളം കിട്ടാതെ മരിക്കുന്നുവെന്ന് വേള്‍ഡ് വാട്ടര്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് പറയുന്നു.


ലോകത്തെ 31 രാജ്യങ്ങള്‍ അതിരൂക്ഷമായും 17 രാജ്യങ്ങള്‍ ഭാഗികമായും കുടിവെള്ള ക്ഷാമം അനുഭവിക്കുമ്പോള്‍ വര്‍ഷം 87,000 കോടി ഡോളറിന്റെ കുടിവെള്ള കച്ചവടമാണ് ബഹുരാഷ്ട്ര കമ്പനികള്‍ നടത്തുന്നതെന്ന് കോളവിരുദ്ധ സമരസമിതി നേതാവ് വിളയോടി വേണുഗോപാല്‍ പറയുന്നു. പ്ലാച്ചിമട സമരം പൂര്‍ണമായി വിജയിക്കുംവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

 

ചൂഷകരുടെ
വിജയങ്ങള്‍

 

[caption id="attachment_223674" align="alignleft" width="212"]സമരപന്തലില്‍ സ്ഥിരം സാന്നിധ്യമായ കന്നിയമ്മയും  പാപ്പമ്മയും കോളക്കമ്പനിക്കു മുന്നില്‍ സമരപന്തലില്‍ സ്ഥിരം സാന്നിധ്യമായ കന്നിയമ്മയും
പാപ്പമ്മയും കോളക്കമ്പനിക്കു മുന്നില്‍[/caption]

പ്ലാച്ചിമട സമരത്തെ സഹായിക്കാനെന്ന പേരിലെത്തി ചിലര്‍. എന്‍.ജി.ഒകളില്‍ നിന്നു ഫണ്ടുവാങ്ങി ചില പ്രൊജക്ടും നടപ്പാക്കി. മുംബൈയിലെ ഫണ്ടിങ് ഏജന്‍സിയില്‍ നിന്നു തുക കൈപ്പറ്റി പ്രദേശത്തെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്താനും ശ്രമിച്ചു. അന്നു സമരക്കാര്‍ ഇതിനെ പ്രതിരോധിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് മയിലമ്മ, വേലൂര്‍ സ്വാമിനാഥന്‍ എന്നിവരെ കൂട്ടുപിടിച്ചു സമരസമിതിയെ പിളര്‍ത്താന്‍ ശ്രമം നടത്തിയത്.


ചെന്നൈയിലെയും അമേരിക്കയിലെയും എന്‍.ജി.ഒകളില്‍ നിന്നു പണം കൈപ്പറ്റി ചില പ്രോജക്ടുകള്‍ നടത്തിയതും ഏറെ വിവാദം സൃഷ്ടിച്ചു. ഈ സമരത്തെ മുന്നില്‍ നിര്‍ത്തിയാണു ചില വ്യക്തികള്‍ തടിച്ചുകൊഴുത്തത്. എന്നാല്‍ ആദിവാസികള്‍ ഇപ്പോഴും അന്നന്നത്തെ ജീവിതം തള്ളിനീക്കാന്‍ ക്ലേശിക്കുന്നു. സമരത്തെ ഹൈജാക് ചെയ്തു വിദേശ ഫണ്ട് വാങ്ങിയവരും ഇതുവഴി പിന്നെ തിരിഞ്ഞുനോക്കിയില്ല.


ഈ സമരത്തെ കണ്ടാണു തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും കൊക്കകോള പ്ലാന്റുകള്‍ക്കെതിരേ അവിടുത്തെ ജനങ്ങള്‍ സമരമുഖത്തെത്തിയത്. അവിടെ സമരം ഉണ്ടെങ്കിലും കമ്പനികള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കുടിവെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലോകജനതയ്ക്കു പാഠം പകര്‍ന്നു നല്‍കാന്‍ ഈ സമരത്തിനു കഴിഞ്ഞു. ഗാന്ധിയന്‍ സമരമുറകളിലൂടെ ബഹുരാഷ്ട്ര കമ്പനിയെ അടിയറവ് പറയിക്കാനും സാധിച്ചു. അതുമാത്രമാണ് ഈ സമരപാഠം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  6 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  23 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago