അറബ് കൂട്ടായ്മ ശക്തിപ്പെടുത്താന്‍ പ്രായോഗിക നടപടികളുമായി ജി.സി.സി
ജിദ്ദ: പശ്ചിമേഷ്യയില്‍ അറബ് കൂട്ടായ്മ ശക്തിപ്പെടുത്താന്‍ പ്രായോഗിക നടപടികള്‍ ശക്തമാക്കുന്നു. ഗള്‍ഫ് മേഖലയില്‍ ഇറാനടക്കമുള്ള രാഷ്ട്രങ്ങള്‍ നടത്തുന്ന ഇടപെടലിനെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണു നീക്കം.
സിറിയ, യമന്‍, ലബനാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ കടന്നുകയറാനും സ്വാധീനം ഉറപ്പാക്കാനും ഇറാനു സാധിച്ചതാണു പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണമെന്നാണ് അറബ് ലീഗ് വിലയിരുത്തല്‍. അറബ് രാഷ്ട്രീയ സാഹചര്യത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ഇറാന്‍ തുനിയുകയായിരുന്നു. ബദല്‍നീക്കങ്ങളിലൂടെ അറബ് ഐക്യം ഉറപ്പാക്കിയല്ലാതെ പ്രതിസന്ധി നേരിടാന്‍ കഴിയില്ലെന്നും അറബ് ലീഗ് വിലയിരുത്തുന്നു.
അറബ് കൂട്ടായ്മ മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അറബ്, മുസ്‌ലിം ലോകത്തെ നയിക്കേണ്ടത് സഊദിയും ഈജിപ്തുമാണെന്നും ഇറാനും തുര്‍ക്കിക്കും അതിനുള്ള ശേഷിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇറാനും തുര്‍ക്കിയും നടത്തുന്ന സ്വാധീനം തടയാന്‍ പരസ്പര ഭിന്നതക്കു പരിഹാരം കാണണമെന്ന വികാരവും അറബ് ലോകത്തുണ്ട്. അതേസമയം ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ ചില നടപടികള്‍ക്കും വിവിധ രാജ്യങ്ങളെ പ്രേരിപ്പിച്ചേക്കുമെന്നാണു രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.
ഖത്തറുമായി പിണക്കം തുടരുമ്പോഴും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) പ്രവര്‍ത്തനം മരവിപ്പിക്കുകയോ തടസപ്പെടുത്തുകയോ ചെയ്യരുതെന്നാണ് കുവൈത്ത് ആവശ്യപ്പെടുന്നത്.
ജനുവരി ആദ്യവാരം ഗള്‍ഫ് പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കാനുള്ള ശ്രമത്തിനു മുന്നോടിയായാണ് കുവൈത്തിന്റെ പ്രസ്താവന. കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജഅറല്ലാ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."