ഡെങ്കിപ്പനി: പൂച്ചാക്കല്‍ നിവാസികള്‍ ആശങ്കയില്‍
പൂച്ചാക്കല്‍: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതില്‍ പ്രദേശവാസികള്‍ ആശങ്കയില്‍.
പളളിപ്പുറം, തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളിലെ അഞ്ച്, ഏഴ് വാര്‍ഡുകളിലെ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നതിനെ തുടര്‍ന്ന് പഞ്ചായത്തുതല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ മറ്റ് പ്രദേശങ്ങളിലെക്കും രോഗം പടരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. പകര്‍ച്ചവ്യാധികളും, ഡെങ്കിപ്പനി പരത്തുന്ന കൊതുകളും കുത്താടികളും വളരുന്ന സാഹചര്യം വര്‍ദ്ധിച്ചു വരുന്നതിനാല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടും പല പഞ്ചായത്തുകളിലും യാതൊരു നടപടികളും സ്വികരിച്ചിട്ടില്ല.
കഴിഞ്ഞ ജനുവരിയില്‍ മൂന്ന് പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ട പളളിപ്പുറം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് പ്രദേശത്തു തന്നെയാണ് പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീടിന്റെ പരിസരങ്ങളില്‍ തോടുകളിലും, കുളങ്ങളിലും കെട്ടിക്കിടക്കുന്ന മലിനജലങ്ങളിലുമാണ് പകര്ച്ചാവാഹകരായ കൊതുകുകളുടെ ഉറവിടം.
ചിരട്ടകള്‍, പൊട്ടിയ പ്ലാസ്റ്റിക്ക് കുപ്പികള്‍, പാത്രക്കഷ്ണങ്ങള്‍, ഉപയോഗ ശുന്യമായ ടയറുകളിലും മറ്റും കെട്ടിക്കിടക്കുന്ന വെളളങ്ങളില് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുളള സാദ്ധ്യതകള്‍ കൂടുതലായതിനാല്‍ ഇങ്ങനെയുളള സാഹചര്യം ഒഴിവാക്കണമെന്ന് ആര്യോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതാണ്.
എന്നാല്‍ പഞ്ചായത്ത് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുന്നത് പ്രതിഷേധത്തിന് കാരണമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."