സര്‍ക്കാര്‍ കെട്ടിടം ഉപയോഗിച്ചതിനെതിരേ വിജിലന്‍സ് അന്വേഷണം
മൂവാറ്റുപുഴ:സര്‍ക്കാര്‍ കെട്ടിടം കൈവശപ്പെടുത്തി ഉപയോഗിച്ചതു സംബന്ധിച്ച് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, സെക്രട്ടറി ഷാജി.
കെ.കുര്യന്‍, മുന്‍ സെക്രട്ടറി ബാബു, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.ഡി.തോമസ്, മൂന്നാര്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് എസ്.കതിരേശന്‍, സെക്രട്ടറി വിനായകന്‍ എന്നിവരെ എതിര്‍കക്ഷിചേര്‍ത്ത് ദേവികുളത്തെ വിശ്വനാഥന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
ഇവര്‍ അനുമതിയില്ലാതെ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടം 2001 മുതല്‍ 2016 വരെ ഉപയോഗിക്കുന്നതിനു വിട്ടുനല്‍കിയെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഇതുമൂലം സര്‍ക്കാരിന് വാടകയിനത്തില്‍ ലഭിക്കേണ്ട വന്‍തുക നഷ്ടമായി.
ഇതു അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും ഹരജിയില്‍ പറയുന്നു.
കെട്ടിടത്തില്‍ 2001 മുതല്‍ മൂന്നാര്‍ ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഓഫിസ് പ്രവര്‍ത്തിച്ചുവരികയാണ്.
ഇതു സംബന്ധിച്ച് സബ് കലക്ടര്‍ക്കും ജില്ലാപഞ്ചായത്ത് സെക്രട്ടറിക്കും മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്ന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."