മേഘാലയയില്‍ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേരുന്നു
ഷില്ലോങ്: തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടയില്‍ മേഘാലയയില്‍ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അലക്സാണ്ടര്‍ ഹെക്കാണ് കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നത്. ഇന്നു തന്നെ അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്നാണ് വിവരം. ഹെക്കിനൊപ്പം മറ്റ് മൂന്ന് എം.എല്‍.എമാര്‍ കൂടി പാര്‍ട്ടി വിടുന്നതായും വിവരമുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഷിബുണ് ലിങ്ദോ ആണ് ഇക്കാര്യം അറിയിച്ചത്. എന്‍.സി.പി നേതാവ് സന്‍ബോര്‍ ഷുല്ലൈയ്, സ്വതന്ത്ര എം.എല്‍.എ മാരായ ജസ്റ്റിന് ദക്കര്‍, റോബിനസ് സിങ്കോണ്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേരുന്ന മറ്റ് എം.എല്‍.എമാര്‍.
നേരത്തെ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ ആളാണ് ഹെക്ക്. 2009ലാണ് ഹെക്ക് കോണ്‍ഗ്രസിലെത്തുന്നത്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനാണ് മേഘാലയയുടെ തെരഞ്ഞെടുപ്പ് ചുമതല. അദ്ദേഹത്തിന്റെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിന്റെയും അസം ധനമന്ത്രിയും എന്‍.ഡി.എ കണ്‍വീനറുമായ ഹിമാന്ത ബിശ്വ ശര്‍മയുടെയും സാന്നിധ്യത്തിലാകും ഇവരുടെ പാര്‍ട്ടി പ്രവേശനം. വരും ദിവസങ്ങളില്‍ ഇനിയും ഇത്തരം രാഷ്ട്രീയ പ്രവേശനങ്ങളുണ്ടാകുമെന്ന് ഷിബുണ് ലിങ്ദോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."