സുപ്രഭാതം സ്‌പെഷല്‍ കാംപയിന്‍ ഉദ്ഘാടനം ചെയ്തു
പാണ്ടിക്കാട്: സുപ്രഭാതം പ്രചാരണത്തിന്റെ ഭാഗമായി പാണ്ടിക്കാട് പഞ്ചായത്തില്‍ ആവിഷ്‌കരിച്ച സ്‌പെഷല്‍ കാംപയിന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ലൈബ്രറികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന കാംപയിന്‍.
ഫെബ്രുവരി ഒന്നിനു തുടങ്ങി 28ന് സമാപിക്കും. കാംപയിന്‍ കാലയളവില്‍ വരിചേരുന്നവരില്‍നിന്നു വിവിധ സമ്മാന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കാംപയിന്‍ ഉദ്ഘാടനവും കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണവും ഇന്നലെ പാണ്ടിക്കാട് ഹിമായത്തുസ്സുന്നിയ്യ മസ്ജിദില്‍ സുപ്രഭാതം കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. ടി.എസ് പൂക്കോയ തങ്ങള്‍ അധ്യക്ഷനായി.
അഫ്‌ലഹ് തങ്ങള്‍ ഹുദവി, ഹസന്‍ മുസ്‌ലിയാര്‍, മജീദ് ദാരിമി വളരാട്, അബ്ദുസമദ് മുസ്‌ലിയാര്‍, വി.പി കുഞ്ഞാപ്പ, ഖയ്യൂം മാസ്റ്റര്‍ കടമ്പോട്, അബ്ദുല്‍ അസീസ് ബാഖവി, ജംഷീദ് ഫൈസി, സി.പി സുബൈര്‍, എന്‍.സി ഷരീഫ് സംസാരിച്ചു. വൈ.പി ശിഹാബ്, ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പദ്ധതി അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."