HOME
DETAILS
MAL
കാര്‍ഷിക സംസ്‌കൃതി നേരിട്ടറിയാന്‍ എരവന്നൂര്‍ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളെത്തി
backup
January 02 2018 | 06:01 AM
നരിക്കുനി: കാര്‍ഷിക സംസ്‌കൃതി നേരിട്ടറിയാന്‍ എരവന്നൂര്‍ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പുല്ലാളൂരിലെ ത്തി. പ്രശസ്തമായ പുല്ലാളൂരിലെ കാളപ്പൂട്ട് മത്സരം കാണുന്നതിനായാണു സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ അറുപതോളം വിദ്യാര്‍ഥികളെത്തിയത്. കാളപ്പൂട്ടിന്റെ നിയമാവലികള്‍, വിവിധ മത്സരങ്ങള്‍, കാളകളുടെ പരിശീലനം, പരിചരണം, ഭക്ഷണക്രമങ്ങള്‍ എന്നിവ വിദ്യാര്‍ഥികള്‍ ചോദിച്ചറിഞ്ഞു. ഈ രംഗത്തെ പ്രമുഖരായ കൊല്ല മുഹമ്മദ്, കൊളക്കാടന്‍ നാസര്‍ എന്നിവരെ കുട്ടികള്‍ പൊന്നാട അണിയിച്ചു. മുഹമ്മദ് ആസിഫ്, ജിലേഷ്, അബ്ദുറഹിമാന്‍, മുഹമ്മദ് ഷഫീഖ്, ഉമ്മര്‍, ജാഹദ്, ഷജിന, വീണ, അനുപമ, സൈഫുന്നീസ, സയ്യിദ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."