'എന്റെ മണ്ഡലം നന്മയുടെ മണ്ഡലം' കമ്മിറ്റികള്‍ രൂപീകരിച്ചു
താമരശേരി: 'എന്റെ മണ്ഡലം നന്മയുടെ മണ്ഡലം' എന്ന പേരില്‍ കൊടുവള്ളി നിയോജക മണ്ഡലത്തിലെ സമഗ്രവികസനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പദ്ധതിയുടെ നടത്തിപ്പിനായി 15 വിഷയതല കമ്മിറ്റികള്‍ രൂപീകരിച്ചു.
വിഭാഗീയതയില്ലാതെ മണ്ഡത്തിന്റെ എല്ലാ ഭാഗത്തും വികസനം എത്തിക്കുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ നേടിയെടുക്കുക, ജനങ്ങളില്‍ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കമ്മിറ്റി രൂപീകരണ യോഗം കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ. രാഘവന്‍ അധ്യക്ഷനായി.
ഡോ. കെ.പി അബ്ദുറഷീദ് പദ്ധതി വിശദീകരിച്ചു. നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബബിത, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, ആര്‍.കെ ഭാസ്‌കരക്കുറുപ്പ്, കോതൂര്‍ മുഹമ്മദ്, വയോളി മുഹമ്മദ്, സോമന്‍ പിലാത്തോട്ടം, എ.പി മുസ്തഫ, ഇ.സി മുഹമ്മദ് ,നാസര്‍കോയ തങ്ങള്‍, കെ. ബാബു സംസാരിച്ചു.
ഭാരവാഹികള്‍: കാരാട്ട് റസാഖ് (ചെയര്‍മാന്‍), കെ. ബാബു (ജനറല്‍ കണ്‍വീനര്‍), ഡോ. അബ്ദുറഷീദ് (ഓര്‍ഗനൈസിങ് ചെയര്‍മാന്‍), വയോളി മുഹമ്മദ് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."