മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍: ഉമ്മന്‍ ചാണ്ടി
മുട്ടില്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവല്‍ പക്ഷികളാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രസര്‍ക്കാരും സസ്ഥാന സര്‍ക്കാരും ഒരേ പോലെ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സൗജന്യമായി നല്‍കിയിരുന്ന റേഷനരി ഇടത്പക്ഷ സര്‍ക്കാര്‍ നിക്ഷേധിച്ചിരിക്കുകയാണ്. മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷനായി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.സി വിഷ്ണുനാഥ്, കോഴിക്കോട് മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, എന്‍.ഡി അപ്പച്ചന്, പി.ടി ഗോപാലകുറുപ്പ്, കെ.വി പോക്കര് ഹാജി, ബിനു തോമസ്, പി.കെ കുഞ്ഞിമൊയ്തീന്‍, കെ.ഇ വിനയന്, പി.പി ആലി, മാണിഫ്രാന്‍സിസ്, കെ മിനി, മോഹന്‍ ദാസ് കോട്ടകൊല്ലി, ഉഷ തമ്പി, ടി.വി തോമസ്, വി.പി സജി മാസ്റ്റര്‍, ശശി പന്നികുഴി, സുന്ദര്‍ രാജ് എടപ്പെട്ടി, കെ പത്മനാഭന്, മുസ്തഫ പയന്തോത്ത്, പി.ടി സ്കറിയ, കെ.എല്‍ ജോഷി, ഫെന്നി കുര്യന്, വി അശോകന്, സി.കെ സരസമ്മ ടീച്ചര്‍, മനോജ് പറളിക്കുന്ന്, ബെന്നി വെട്ടിക്കല്‍, ഹസന് കുട്ടി, കെ ബലകൃഷ്ണന് നായര്‍, ഉമ്മര്‍ പൂപ്പറ്റ, ബാബു പിണ്ടിപ്പുഴ, ബഷീര്‍ മടക്കിമല, സുലൈമാന്‍ പി, സീമ ജയരാജ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."