ആലിപ്പറമ്പ്-താഴെക്കോട് കുടിവെള്ള പദ്ധതി ഒന്നാംഘട്ടം പൂര്‍ത്തിയായി
പെരിന്തല്‍മണ്ണ: ആലിപ്പറമ്പ്, താഴെക്കോട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണുന്നതിനു നടപ്പിലാക്കുന്ന ആലിപ്പറമ്പ്- താഴെക്കോട് കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു. പദ്ധതിക്ക് ആകെ എണ്‍പത് കോടിയോളം രൂപയാണ് ചെലവുവരുന്നത്.
ആലിപ്പറമ്പ് പഞ്ചായത്തിലെ തൂതപ്പുഴ വെട്ടിച്ചുരുക്കില്‍ സ്ഥലം സന്ദര്‍ശിച്ച് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ച പ്രവര്‍ത്തികള്‍ മഞ്ഞളാംകുഴി അലിഎം.എല്‍.എയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ഒന്നാംഘട്ടമായി പുഴയില്‍ കിണറുകളും ശുദ്ധീകരണ പ്ലാന്റും പമ്പ് ഹൗസും അനുബന്ധ ടാങ്കുകളുമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. രണ്ടാംഘട്ടമായി ആലിപ്പറമ്പ് പഞ്ചായത്തിലെ കൈനിശ്ശേരി കോട്ടയിലും താഴെക്കോട് പഞ്ചായത്തിലെ ബിടാവ് മലയിലും വിതരണ ടാങ്കുകള്‍ സ്ഥാപിക്കുകയും അതിലേക്കു പുഴയില്‍നിന്നു പൈപ്പ്ലൈന് സ്ഥാപിക്കുകയും ചെയ്യും. കൂടാതെ രണ്ട് പഞ്ചായത്തുകളിലുമായി 300 കിലോമീറ്ററോളം ഡിസ്ട്രിബ്യൂഷന്‍ ലൈനും പൂര്‍ത്തീകരിക്കും.
പി.കെ അബൂബക്കര്‍ ഹാജി, ശീലത്ത് വീരാന്‍കുട്ടി, ഹാജറുമ്മ ടീച്ചര്‍, അബ്ദുല്‍ ലത്തീഫ്, സി.കെ ഫൈസല്‍, ടി.കെ ഹംസ, ശീലത്ത് അമീന്, കെ.പി മുഹമ്മദലി, സി.പി ഹംസക്കുട്ടി, എന്‍ജിനിയര്‍ അഷ്റഫ് എന്നിവരും വാട്ടര്‍ അതോറിറ്റി പ്രൊജക്ട് ഡിവിഷന് ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മുഹമ്മദ് റാഫി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സന്തോഷ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ.പി ജയകുമാര്‍, ഓവര്‍സിയര്‍ മുഹമ്മദ് അഫ്സല് തുടങ്ങിയവരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."