നീര്‍പ്പാറ ബധിര വിദ്യാലയം സുവര്‍ണജൂബിലി നിറവില്‍
വൈക്കം: നീര്‍പ്പാറ ഹയര്‍ സെക്കന്ററി ബധിര വിദ്യാലയത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷത്തിന് ഫെബ്രുവരി 2ന് തുടക്കമാകും. ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടത്തുന്ന വിളംബര ഘോഷയാത്ര 26ന് ഒളിമ്പ്യനും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ കെ.എം ബിനു ഫഌഗ് ഓഫ് ചെയ്യും.
മോണ്‍സിഞ്ഞൂര്‍ ജോസഫ് കെ ഡബഌയു തോമസ് അന്ധരും ബധിരരുമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ സ്ഥാപനം. വിദ്യാഭ്യാസത്തിലൂടെ അവരുടെ പുനരധിവാസം സാക്ഷാത്ക്കരിക്കുവാന്‍ അദ്ദേഹം സ്വീകരിച്ച മാര്‍ഗ്ഗങ്ങളിലൊന്നായിരുന്നു അന്ധ ബധിര വിദ്യാലയത്തിന്റെ തുടക്കം. 1996-ല്‍ എറണാകുളം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാറേക്കാട്ടില്‍ അന്ധ ബധിര വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.
68-ല്‍ 14 ബധിര വിദ്യാര്‍ത്ഥികളും 4 അന്ധ വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ സ്‌കൂളിന് 71-ലാണ് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. തുടര്‍ന്ന് 89-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെടുകയും എസ്.എസ്.എല്‍.സി പരീക്ഷാ കേന്ദ്രത്തിനുള്ള അനുമതി ലഭിക്കുകയുമുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നതിനാല്‍ ഇത് റസിഡന്‍ഷ്യല്‍ സ്‌കൂളാക്കി. 78-ല്‍ തുടങ്ങിയ ഹോസ്റ്റലിന്റെ ഉദ്ഘാടനം അന്നത്തെ കേരള ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം നിര്‍വഹിച്ചു.
അരനൂറ്റാണ്ടു പിന്നിടുന്ന സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചു. തുടര്‍ച്ചയായി 8 തവണ സംസ്ഥാന ബധിര കലോത്സവത്തില്‍ ഗോള്‍ഡന്‍ ട്രോഫി നേടി. പ്രവൃത്തി പരിചയ കായിക മേളകളിലും പല തവണ ഓവറോള്‍ നേടിയിട്ടുണ്ട്. ചിട്ടയായ അധ്യയനത്തിന്റെ ഫലമായി എസ്.എസ.് എല്‍ .സി, പ്ലസ്ടു പൊതുപരീക്ഷകളില്‍ തുടര്‍ച്ചയായി 100 ശതമാനം വിജയം കരസ്ഥമാക്കുന്നു. ജില്ലയിലെ ശ്രേഷ്ഠ ഹരിത വിദ്യാലയ പദവി നാലുതവണ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ലൂക്ക് മാത്യു,ഫ്രാന്‍സിസ് കെ വി, സുനിത ഫ്രാന്‍സിസ്, ജോളി അഗസ്റ്റിന്‍, സജി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."