വര്‍ഗീയ ഫാസിസ്റ്റുകളെ നേരിടുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് വീഴ്ച സംഭവിച്ചു: ടി.എന്‍ പ്രതാപന്
വാടാനപ്പള്ളി: കേരളത്തില്‍ വര്‍ഗീയ ഫാസിസ്റ്റുകളെ നേരിടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കു വീഴ്ച സംഭവിച്ചെന്ന് ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്. കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം നേതൃയോഗം തൃപ്രയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍ ബി.ജെ.പിയെയും കേരളത്തില്‍ സി.പി.എമ്മിനെയും ഒരുപോലെ അഭിമുഖീകരിക്കുകയാണ് കോണ്‍ഗ്രസ്. ബഹുസ്വരതയില്‍ ഊന്നിയതാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. വോട്ടിനായി അഭിപ്രായങ്ങള്‍ പലപ്പോഴായി മാറ്റിപ്പറയുന്ന സി.പി.എമ്മിനു വര്‍ഗീയ ഫാസിസ്റ്റ് നിലപാടാണുള്ളത്. രാഷ്ട്രീയരംഗത്തു മറ്റ് പാര്‍ട്ടികളെക്കാള്‍ കൂടുതല്‍ ശോഷണം സംഭവിച്ചിരിക്കുന്നത് കോണ്‍ഗ്രസിനാണ്. മറ്റ് പാര്‍ട്ടി നേതാക്കളെക്കാള്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ ആദ്യം വിമര്‍ശിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. ഈ ശൈലി തുടര്‍ന്നാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി 'ഞാനും ഭാര്യയും കുട്ടികളും' എന്ന നിലയിലേക്കു ചുരുങ്ങുന്ന ഗതികേടാകുമുണ്ടാകുകയെന്നും പ്രതാപന് പറഞ്ഞു.
കോണ്‍ഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് കെ. ദിലീപ്കുമാര് അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് ടി.യു ഉദയന്‍, യു.ഡി.എഫ് ചെയര്മാന് ജോസഫ് ചാലിശ്ശേരി, ഡി.സി.സി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അനില്‍ പുളിക്കല്‍, വി.ആര് വിജയന്, കെ.പി.സി.സി അംഗം ശിവന് കണ്ണോളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."