എസ്.കെ.എസ്.എസ്.എഫ് പൈതൃക സ്മൃതി പദയാത്ര ഇന്ന്
തൃശൂര്‍: 1927ലെ മഹാത്മാഗാന്ധിയുടെ ചേര്‍പ്പ് സന്ദര്‍ശനത്തിന്റെ തൊണ്ണൂറാണ്ട് പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി 26നു നടക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ഥം എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പൈതൃക സമൃതി യാത്ര ഇന്നു നടക്കും. തൃശൂര്‍ കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ രാവിലെ ഒന്‍പതിനു മനുഷ്യജാലിക സ്വാഗതസംഘം ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ ടി.എന്‍ പ്രതാപന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷനല്‍ കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി അകലാട് സംബന്ധിക്കും.
തൃശൂര്‍-ഇരിങ്ങാലക്കുട റൂട്ടിലൂടെ കാല്‍നടയായി സഞ്ചരിച്ചു വൈകിട്ട് ചേര്‍പ്പ് പടിഞ്ഞാട്ടുമുറിയില്‍ പദയാത്ര സമാപിക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി പദയാത്ര നയിക്കും. സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ഖാസിമി എടക്കഴിയൂര്‍ മുഖ്യാതിഥിയാകും. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ മൗലവി വെമ്മനാട് പ്രമേയ പ്രഭാഷണം നടത്തും. ശിയാസ് അലി വാഫി മുഖ്യപ്രഭാഷണം നടത്തും.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് കരീം ഫൈസി പൈങ്കണ്ണിയൂര്‍, മനുഷ്യജാലിക സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ വിനോദ്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഷഹീര്‍ ദേശമംഗലം, ട്രഷറര്‍ മഹറൂഫ് വാഫി, വര്‍ക്കിങ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ മാലികി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കള്‍, മേഖലാ, ക്ലസ്റ്റര്‍, യൂനിറ്റ് ഭാരവാഹികള്‍, കാംപസ്, അറബിക് കോളജ് വിദ്യാര്‍ഥികള്‍, മഹല്ല് ഭാരവാഹികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ യാത്രയില്‍ അണിചേരും.
ചേര്‍പ്പ് ഗാന്ധി മൈതാനിയിലാണ് 26നു മനുഷ്യജാലിക നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."