12 സ്റ്റേഷനുകളില്‍ ഹൗസ് ഓഫിസര്‍മാര്‍ ചാര്‍ജെടുത്തു 17 സ്റ്റേഷനുകളില്‍ ഉടന്‍ ചാര്‍ജെടുക്കും
പൊന്നാനി: ജില്ലയിലെ പൊലിസ് സ്റ്റേഷനുകളുടെ ചുമതല ഇനി സി.ഐമാര്‍ക്ക്. ജില്ലയില്‍ 12 സ്റ്റേഷനുകളില്‍ സി.ഐമാര്‍ എസ്.എച്ച്.ഒ.മാരായി ചാര്‍ജെടുത്തു. 17 സ്റ്റേഷനുകളില്‍ പുതിയ സി.ഐമാര്‍ ഉടന്‍ ചാര്‍ജെടുക്കും.
ക്രമസമാധാന പാലനം, കുറ്റാന്വേഷണം എന്നിവ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തരവകുപ്പ് നടപ്പിലാക്കിയ പരിഷ്കരണത്തിനു ജനുവരി ഒന്നു മുതല്‍ തുടക്കമായി.
സി.ഐ ഓഫിസുകള്‍ക്കു പകരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരായി നിയമിച്ചുകൊണ്ടണ്ടാണ് പരിഷ്കരണം നടപ്പിലായത്. കുറ്റാന്വേഷണ ചുമതല സി.ഐമാരും ക്രമസമാധാനപാലനം എസ്.ഐമാരും നടപ്പിലാക്കും. നേരത്തെ സി.ഐക്കു രണ്ടേണ്ടാ അതിലധികമോ സ്റ്റേഷനുകളുടെ മേല്‍നോട്ടമുണ്ടായിരുന്നു. ഇതിനു പകരം അതാത് സ്റ്റേഷന്റെ ചുമതല ഇനി സി.ഐമാര്‍ വഹിക്കും.
ബാക്കിയുള്ള സ്റ്റേഷനുകളില്‍ സി.ഐമാര്‍ ചാര്ജെയുക്കുന്നതുവരെ ഡിവൈ.എസ്.പിമാര്‍ക്കായിരിക്കും ഈ സ്റ്റേഷനുകളുടെ മേല്‍നോട്ട ചുമതല. കൂടാതെ എല്ലാ പൊലിസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ഇനിമുതല്‍ പ്രത്യേക ക്രൈം ഡിവിഷനും രൂപീകരിക്കും.
സ്റ്റേഷനുകളിലെ ആകെ പൊലിസുകാരില്‍ മൂന്നിലൊന്നു പേര് ക്രൈം ഡിവിഷനു കീഴിലാകും പ്രവര്‍ത്തിക്കുക. സി.ഐക്കു കീഴില്‍ രണ്ടണ്ട് എസ്.ഐമാരായിരിക്കും ഓരോ സ്റ്റേഷനിലുമുണ്ടണ്ടാകുക. നിലവില്‍ സംസ്ഥാനത്ത് പത്തു വര്‍ഷത്തിലധികം പരിചയ സമ്പന്നരായ ഇരുനൂറോളം എസ്.ഐമാരുണ്ട്. ഇവരെ സി.ഐമാരായി പ്രൊമോഷന് ചെയ്യാനും ധാരണയുണ്ടണ്ട്. കൂടാതെ ഡിവൈ.എസ്.പി ഓഫിസുകള്‍ വിഭജിക്കാനും നിര്ദേശമുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."