എം.എസ്.എ ബനാത്ത് യത്തീംഖാനയില്‍ ആറുയുവതികള്‍ കൂടി ദാമ്പത്യ ജീവിതവഴിയില്‍
ദേശമംഗലം: തലശ്ശേരി എം.എസ്.എ ബനാത്ത് യത്തീംഖാനയിലെ ആറ് അന്തേവാസിനികള്‍ കൂടി ദാമ്പത്യ ജീവിതത്തിലേയ്ക്കു പ്രവേശിച്ചു. ആഘോഷ നിറവില്‍ വിവാഹങ്ങള്‍ നടന്നു. ഇതോടെ യത്തീംഖാനയില്‍ നിന്ന് വിവാഹിതരാകുന്നവരുടെ എണ്ണം 91 ആയി.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കാര്‍മികത്വം വഹിച്ചു. പാലക്കാട് മലമകാവ് സ്വദേശിനി നസ്്‌ലക്ക് തൃത്താല കണ്ണന്നൂര്‍ സ്വദേശി മുര്‍ഷിദും, പത്തിരിപ്പാല സ്വദേശിനി നസ്‌റിന് ദേശമംഗലം സ്വദേശി യഹിയയും കൂട്ടായപ്പോള്‍ മംഗലം ഡാം സ്വദേശിനി റംസിയക്ക് കുണ്ടൂര്‍ക്കര സ്വദേശി ശുഹൈബ്, ഇരുമ്പകശ്ശേരി സ്വദേശിനി ഷാഹിദക്ക് മുതുമല സ്വദേശി ശുഹൈബ്, മലപ്പുറം കാടാമ്പുഴ സ്വദേശിനി അസ്മക്ക് ആറങ്ങോട്ടുകര സ്വദേശി സലീം, ചെറുതുരുത്തി സ്വദേശിനി അസ്മത്തിന് പാലക്കാട് കുമരനെല്ലൂര്‍ സ്വദേശി നൗഫല്‍ എന്നിവരാണ് ജീവിതത്തില്‍ കൂട്ടായത്.
യു.ആര്‍ പ്രദീപ് എം.എല്‍.എ യത്തീംഖാനയിലെത്തി വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. പഞ്ചായത്ത് മെമ്പര്‍ കെ. നിഷ, പി.ടി.പി തങ്ങള്‍, പി.ടി കുഞ്ഞുമുഹമ്മദ്, അബൂബക്കര്‍ ബാഖവി, ഷൗക്കത്തലി ദാരിമി, ടി.പി ഹംസ നേതൃത്വം നല്‍കി. ഓരോ കുട്ടിയ്ക്കും അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും നിശ്ചിത തുകയും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."