ഒറ്റത്തവണ പ്രമാണ പരിശോധന
കൊല്ലം: പത്തനംതിട്ട ജില്ലയില്‍ പൊലിസ് വകുപ്പില്‍ (കെ.എ.പി 3 ബറ്റാലിയന്‍) പൊലിസ് കോണ്‍സ്റ്റബിള്‍ (എ.പി.ബി, കാറ്റഗറി നമ്പര്‍ 122015) തസ്തികയ്ക്കായി പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നടന്ന ശാരീരിക അളവെടുപ്പിലും കായിക ക്ഷമതാ പരീക്ഷയിലും വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന 28 വരെ രാവിലെ ഒന്‍പതു മുതല്‍ പത്തനംതിട്ട ജില്ലാ പി.എസ.സി ഓഫിസില്‍ നടക്കും.
കൊല്ലം ജില്ലയില്‍ നടന്ന ശാരീരിക അളവെടുപ്പിലും കായിക ക്ഷമതാ പരീക്ഷയിലും വിജയച്ചിവര്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന ഇന്ന് മുതല്‍ 30 വരെ രാവിലെ ഒന്‍പതു മുതല്‍ കൊല്ലം ജില്ലാ പി.എസ്.സി ഓഫിസിലും നടക്കും. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍, മെഡിക്കല്‍ ഫിറ്റ്‌നസ്, സംവരണാനുകൂല്യം എന്നിവ തെളിയിക്കുന്ന രേഖകളുടെ വ്യക്തവും പൂര്‍ണവുമായ സ്‌കാന്‍ഡ് ഇമേജ് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം.
വിശദ വിവരങ്ങള്‍ ംംം.സലൃമഹമുരെ.ഴീ്.ശി എന്ന വെബ്‌സൈറ്റിലെ അനൗണ്‍സ്‌മെന്റ് ലിങ്കില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് കൊല്ലം, പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫിസുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."