മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് രംഗം സജീവമായി
ഇംഫാല്‍ : മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ പ്രചാരണ രംഗത്ത് വീറും വാശിയും ശക്തമായി. ഇതിനിടയില്‍ ബി.ജെ.പിയും ഇറോംശര്‍മ്മിളയുടെ നേതൃത്വത്തിലുള്ള പ്രജാപാര്‍ട്ടിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തതോടെ മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറിയിട്ടുണ്ട്.
ആകെയുള്ള 60 സീറ്റില്‍ 32 സ്ഥാനാര്‍ഥികളെ ബി.ജെ.പിയും 20സ്ഥാനാര്‍ഥികളെ പ്രജാപാര്‍ട്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഇബോബി സിങ് അറിയിച്ചു.
മൂന്നുതവണ മുഖ്യമന്ത്രി പദം പൂര്‍ത്തിയാക്കിയ ഇബോബി സിങിനെതിരായ അഴിമതിയാരോപണങ്ങള്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ മുഖ്യ പ്രചാരണായുധം. നാഗാ തീവ്രവാദികള്‍ കഴിഞ്ഞ നവംബറില്‍ ആരംഭിച്ച സാമ്പത്തിക ഉപരോധം ഇപ്പോഴും തുടരുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന് പ്രജാപാര്‍ട്ടി വിശദീകരിക്കുമ്പോള്‍ ഇക്കാര്യത്തിലുള്ള കുറ്റംമുഴുവന്‍ സംസ്ഥാന സര്‍ക്കാരിന്റെ ചുമലില്‍ കെട്ടിവയ്ക്കുകയാണ് ബി.ജെ.പി. മണിപ്പൂര്‍ നാഷണലിസ്റ്റ് പാര്‍ട്ടി, എന്‍.സി.പി, സി.പി.ഐ എന്നീ പാര്‍ട്ടികളും മത്സര രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."