മുണ്ടകന്‍ കൊയ്ത്തിനു സമയമായി സപ്ലൈകോ പാഡിയുടെ നെല്ല് സംഭരണം രജിസ്‌ട്രേഷന്‍ അഞ്ചു വരെ
ഒറ്റപ്പാലം: മുണ്ടകന്‍ കൊയ്ത്തിനു സമയമായി. പാടത്തെ വെള്ളമെല്ലാം വാര്‍ത്ത് കൊയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് നെല്‍പ്പാടങ്ങള്‍. സപ്ലൈകോ പാഡിയുടെ നെല്ല് സംഭരണത്തിന്റെ റജിസ്‌ട്രേഷന്‍ ഈ മാസം അഞ്ചിനു അവസാനിക്കും. സര്‍ക്കാര്‍ സംഭരണവില 23 രൂപ 40 പൈസയാണ്.
സംഭരണ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം കര്‍ഷകരില്‍ ശക്തമാണ്. കഴിഞ്ഞ കാലങ്ങളേക്കാള്‍ കൂടുതല്‍ പ്രദേശത്ത് നെല്‍കൃഷി ചെയ്തിട്ടുണ്ട്. അടുത്ത കൃഷിക്കുള്ള വിത്ത് എടുക്കാനുദ്ദേശിക്കുന്ന നെല്‍പ്പാടങ്ങളില്‍ കതിരുകള്‍ക്കിടയിലെ പതിരുകള്‍ നേരത്തെ നീക്കം ചെയ്ത ശേഷമാണ് കൊയ്‌തെടുക്കുക.
ഭൂരിഭാഗം നെല്‍ പാടങ്ങളിലും ആവശ്യത്തിന് മഴ ലഭിച്ച അവസ്ഥയാണുള്ളത്. ഓല കരിച്ചില്‍ രോഗം വ്യാപകമായി നെല്‍കൃഷിയെ പലഭാഗത്തും ബാധിച്ചിരുന്നു.
പകല്‍ സമയത്ത് മയില്‍ ശല്യവും, രാത്രികാലങ്ങളില്‍ പന്നികൂട്ടങ്ങള്‍ നെല്ല് നശിപ്പിക്കാതിരിക്കാന്‍ വയലുകളില്‍ കാവലിരിക്കുകയാണ് പലഭാഗത്തും കര്‍ഷകര്‍. തൊഴിലാളികളുടെ ലഭ്യത കുറവ് കര്‍ഷകരെ ബാധിക്കമെങ്കിലും കൊയ്തുയന്ത്രങ്ങള്‍ വന്നു തുടങ്ങിയാല്‍ കൊയ്ത്തും സജീവമാവും. വെള്ളമില്ലാത്ത താത്കാലിക തടയണകള്‍ കെട്ടി തോടുകളില്‍ കുറഞ്ഞൊലിക്കുന്ന വെള്ളം തടഞ്ഞ് കൃഷിക്ക് ഉപയോഗിക്കാനും തുടങ്ങി.
ഒറ്റപ്പാലം നഗരസഭ താത്കാലിക തടയണകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞ മാസം ഫണ്ട് അനുവദിച്ചിരുന്നു.
കാഞ്ഞിരപ്പുഴ പദ്ധതിയുടെ ജലസേചനം ഈ മാസം പതിനഞ്ചിനു തുടങ്ങുന്നതോടെ പാടങ്ങളില്‍ ഉഴവു നടത്തിയ ശേഷം വാഴ, പച്ചക്കറി എന്നീ കൃഷികളിലേക്ക് കര്‍ഷര്‍ ചേക്കേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."