ഇസ്രാഈലിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റിയേക്കും
ജറുസലം: എതിര്‍പ്പുകള്‍ തുടരുന്നതിനിടെ ഇസ്രാഈലിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാന്‍ സാധ്യത. ടെല്‍ അവീവില്‍ നിന്ന് എംബസി മാറ്റുന്നതിനെ കുറിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. ജറൂസലം മേയര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ജറൂസലമിനെ രാജ്യത്തിന്റെ അവിഭാജ്യമായ തലസ്ഥാന നഗരിയായി അമേരിക്ക അംഗീകരിച്ചുവെന്നാണ് ഈ തീരുമാനം വ്യക്തമാക്കുന്നതെന്ന് മേയര്‍ പ്രതികരിച്ചു. ജറുസലമിനെ വിഭജിക്കാതെ ഇസ്രഈലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ട്രംപിന്റെ കാമ്പയിന്‍ പ്രസ്താവനയിലും പറഞ്ഞിരുന്നു.
അതേസമയം, നടപടിക്കെതിരെ ശക്തമായ എതിര്‍പ്പുമായി ഫലസ്തീനികള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധവുമായി നൂറുകണക്കിനാളഉകള്‍ തെരുവിലിറങ്ങിയതായാണ് റിപ്പോര്‍ട്ട്.
അതിനിടെ കിഴക്കന്‍ ജറുസലമിലെ ഫലസ്തീന്‍ മേഖലയില്‍ ജൂത കുടിയേറ്റക്കാര്‍ക്ക് നൂറിലധികം വീടുകള്‍ നിര്‍മിക്കാന്‍ ഇസ്രഈല്‍ അനുമതി നല്‍കി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കി. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിനു പിന്നാലെയാണ് ഇസ്രാഈലിന്റെ നീക്കം.
കിഴക്കന്‍ ജറുസലമില്‍ ഇസ്രഈല്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് കഴിഞ്ഞ ഡിസംബറില്‍ യുഎന്‍ രക്ഷാസമിതിയിലെ പ്രമേയം പാസാക്കിയിരുന്നു. അമേരിക്ക വീറ്റോ അധികാരം ഉപയോഗിക്കാതെ വന്നതോടെയാണ് അന്ന് പ്രമേയം പാസായത്. ഇസ്രഈലിന്റെയും ട്രംപിന്റെയും താത്പര്യങ്ങള്‍ക്കു വിരുദ്ധമായായിരുന്നു ഒബാമ ഭരണകൂടത്തിന്റെ അന്നത്തെ നീക്കം. ജനുവരി 20നു ശേഷം യുഎന്നിലുള്‍പ്പെടെ കാര്യങ്ങള്‍ വിത്യസ്തമായിരിക്കുമെന്ന് ഇതിനുശേഷം ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."