നയപരമായി യോജിക്കാവുന്നവരുമായി യോജിക്കുമെന്ന് പിണറായി വിജയന്‍
കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ നയപരമായി യോജിക്കാന്‍ കഴിയാവുന്ന കക്ഷികളുമായി യോജിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് രംഗത്ത് കൃത്യമായ നയവ്യക്തത വേണമെന്നും ആ നയവ്യക്തതയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രിയ കൂട്ടുകെട്ട് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ബി.ജെ.പിയാണ് മുഖ്യശത്രുവെങ്കിലും അവരെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരില്ല. രണ്ടു പാര്‍ട്ടികളും ഉദാര വല്‍കരണത്തിന്റെ വക്താക്കളാണ്. ആഗോളവല്‍കരണ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്താനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റേത് അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണമാണ്. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരത്തില്‍പോലും കേന്ദ്രം കടന്നുകയറുകയാണ്. മതേതരത്വത്തെ സംരക്ഷിക്കാന്‍ വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നവരുടെ പൊതുവേദി രൂപപ്പെടണമെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."