HOME
DETAILS

ഖത്തറില്‍ 12 പുതിയ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് അനുമതി

  
backup
January 23 2017 | 08:01 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-12-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8

ദോഹ: പുതിയ സ്വകാര്യ സ്‌കൂളുകക്കായി സമര്‍പ്പിച്ച അപേക്ഷകളില്‍ 12 ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്‌കൂള്‍കാര്യ വിഭാഗം മേധാവി ഹമദ് അല്‍ഗാലി അല്‍ശര്‍ഖിനോട് വ്യക്തമാക്കി.

63 പുതിയ സ്വകാര്യ സ്‌കൂളുകള്‍ ആരംഭിക്കാനുള്ള അപേക്ഷകള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സ്‌കൂളുകള്‍ക്കു പുറമേ 23 ബ്രിട്ടീഷ്  സ്‌കൂളുകള്‍,  13 അമേരിക്കന്‍  സ്‌കൂളുകള്‍, ദേശീയ പാഠ്യപദ്ധതിയനുസരിച്ചുള്ള എട്ട് സ്‌കൂളുകള്‍, കനേഡിയന്‍, ഫ്രഞ്ച്, ലബ്‌നാനി കരിക്കുലങ്ങളനുസരിച്ചുള്ള ഓരോ സ്‌കൂളുകള്‍, രണ്ട് വീതം ഈജിപ്ഷ്യന്‍, തുനീസ്യന്‍ സ്‌കൂളുകള്‍  എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.


ജൂണ്‍ 30നുള്ളില്‍ എല്ലാ നിയമ നടപടികളും പൂര്‍ത്തീകരിക്കുന്ന സ്‌കൂളുകളെ അടുത്ത അധ്യയന വര്‍ഷം തുറക്കുന്നതായി പ്രഖ്യാപിക്കുന്നതാണ്.

മന്ത്രാലയത്തിന്റെ എല്ലാ വിദ്യാഭ്യാസ നിബന്ധനകളും പാലിച്ചുവെന്ന് ഉറപ്പുവരുത്തുന്ന സ്‌കൂളുകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂ. അറബി ഭാഷ, ഇസ്്‌ലാമിക പരിശീലനം, ഖത്തര്‍ ചരിത്രം എന്നീ മൂന്ന് വിഷയങ്ങള്‍ സ്വകാര്യ സ്‌കൂളുകളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.


മൂന്നു വര്‍ഷത്തെ സമ്പൂര്‍ണ പ്രവര്‍ത്തന പദ്ധതി മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട വകുപ്പിനു സമര്‍പ്പിക്കണമെന്നതാണ് സ്വകാര്യ സ്‌കൂളുകള്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള നിബന്ധനയില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഹമദ് അല്‍ഗാലി പറഞ്ഞു.

വിദ്യാര്‍ഥികളുടെ എണ്ണം, അതിന് അനുസരിച്ചുള്ള കെട്ടിടങ്ങളുടെ വലുപ്പം, വിദ്യാര്‍ഥികളുടെ സ്വീകരണപ്രവേശന സംവിധാനം, വിദ്യാഭ്യാസ കലണ്ടര്‍, സ്‌കൂളില്‍ നടപ്പിലാക്കുന്ന സ്വഭാവ മര്യാദകള്‍, പാഠ പുസ്തകങ്ങള്‍, മറ്റ് വിദ്യാഭ്യാസ ഘടകങ്ങള്‍ എന്നിവയെല്ലാം പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കണം.


സാമൂഹിക മൂല്യങ്ങളെ ലംഘിക്കുന്ന പാഠ പുസ്തകങ്ങളും പാഠ്യ പദ്ധതിയും നിര്‍ത്തലാക്കാനും ഭേദഗതി ചെയ്യാനും വിദ്യാഭ്യാസ മന്ത്രാലയത്തിനു അധികാരമുണ്ടായിരിക്കുമെന്ന് ഹമദ് അല്‍ഗാലി ഓര്‍മപ്പെടുത്തി.

ഇന്റര്‍നാഷനല്‍ എക്‌സാമിനേഷന്‍ പോലെയുള്ള മന്ത്രാലയത്തിന്റെ പരിപാടികളില്‍ സ്വകാര്യ സ്‌കൂളുകള്‍ സഹകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago