HOME
DETAILS
MAL
ഓഖി: ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു
backup
January 02 2018 | 15:01 PM
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തിലുംപെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്ന് ശ്രീചിത്ര മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഒരു മൃതദേഹം കൂടി ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. കന്യാകുമാരി തൂത്തൂര്‍ സ്വദേശി സനുസിലോസിന്റെ മകന് വില്ഫ്രെഡിന്റെ (58) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ ഏറ്റുവാങ്ങും.
മെഡിക്കല്‍ കോളജില്‍ 2 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ ഒരു മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും ഒരു മൃതദേഹം ശ്രീചിത്രയിലെ മോര്‍ച്ചറിയിലും നിലയില്‍ സൂക്ഷിക്കുകയാണ്. ഇതുവരെ 19 പേരെയെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടു വന്നത്. ഒരാള്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."