HOME
DETAILS
MAL
കേരളത്തിന് പതിനാറ് ലക്ഷം മെട്രിക് ടണ്‍ അരി നല്‍കാമെന്ന് കേന്ദ്രം
backup
January 23 2017 | 08:01 AM
ന്യൂഡല്‍ഹി: കേരളത്തിന് 16 ലക്ഷം മെട്രിക് ടണ്‍ അരി കേന്ദ്ര വിഹിതമായി നല്‍കാമെന്ന് പ്രധാനമന്ത്രി. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്.
മുന്‍ഗണനാ പട്ടികയില്‍ പെടുന്നവരുടെ എണ്ണം ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക, വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ മുന്നില്‍ വെച്ചു.
എയിംസ് കേരളത്തിന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമ തടസ്സം നീക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി ഉന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."