നോട്ട് 7 ന്റെ പൊട്ടിത്തെറി; ബാറ്ററിയെ പഴിചാരി സാംസങ്
തങ്ങളുടെ ഏറ്റവും പുതിയ മോഡലായിരുന്ന ഗാലക്സി നോട്ട് 7 ഫോണുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണം ബാറ്ററികളിലെ പിഴവാണെന്ന് സാംസങ്.
ആപ്പിളിന്റെ ഐ ഫോണിനെ വെല്ലുവിളിക്കാനെന്നോണം കഴിഞ്ഞവര്‍ഷം അവസാനം പുറത്തിറക്കിയ നോട്ട് 7 വ്യാപകമായി പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതോടെ വിറ്റഴിച്ച എല്ലാ ഫോണുകളും തിരിച്ചുവിളിച്ചിരുന്നു.
സ്വതന്ത്രമായ അന്വേഷണത്തില്‍ ബാറ്ററിയാണ് പൊട്ടിത്തെറിക്ക് കാരണമെന്നു കണ്ടെത്തിയതായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്കു നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷണ ചോദിക്കുന്നുവെന്ന് സാംസങ് മൊബൈല്‍ മേധാവി കോ ഡോങ് ജിന്‍ പറഞ്ഞു.
സാധ്യമാവുന്നത്ര ബാറ്ററി കപ്പാസിറ്റി കൂട്ടാനാണ് ശ്രമം. ഞങ്ങളുടെ ആവശ്യം ബാറ്ററി വിതരണക്കാര്‍ നിറവേറ്റാനും ശ്രമിക്കുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യയും ഡിസൈനുകളും ചേര്‍ന്ന് നല്ല ബാറ്ററികള്‍ നിര്‍മിക്കാനുള്ള ശ്രമം തുടരുകയാണ്- പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."