HOME
DETAILS
MAL
കേന്ദ്രനയം കണ്ണടച്ച് നടപ്പാക്കുക സര്‍ക്കാര്‍ നയമല്ല: മുഖ്യമന്ത്രി
backup
January 02 2018 | 19:01 PM
കൊയിലാണ്ടി (കോഴിക്കോട്): കേന്ദ്രനയം അതേപടി നടപ്പാക്കുന്ന സര്‍ക്കാരല്ല കേരളം ഭരിക്കുന്നതെന്നും സംസ്ഥാനത്തിനു വിയോജിപ്പുള്ള വിഷയങ്ങളില്‍ ബദല്‍ നയം നടപ്പാക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
സി.പി.എം കോഴിക്കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കയും ഇസ്രാഈലും ഇന്ത്യയും ഉള്‍പ്പെടെ അച്ചുതണ്ട് രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
മതേതര ശക്തികളുമായി കൂട്ടുചേരാന്‍ തന്നെയാണ് തീരുമാനം. രാഷ്ട്ര മൂല്യങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണ് ആര്.എസ്.എസ് നേതൃത്വത്തില്‍ ബി.ജെ.പി രാജ്യത്ത് നടപ്പാക്കുന്ന കാര്യങ്ങള്‍. നവോത്ഥാന ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നവരെ കൊന്നുതള്ളുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."