വോട്ട് തേടി ഇറോം ശര്‍മിള സൈക്കിള്‍ യാത്ര തുടങ്ങി
ഇംഫാല്‍ : മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിള തെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് സൈക്കിള്‍ പ്രചരണ പര്യടനം തുടങ്ങി. സ്വന്തം മണ്ഡലമായ ഖുറൈയിലെ വോട്ടര്‍മാരെ കാണാനാണ് ശര്‍മിളയും സംഘവും സൈക്കിള്‍ യാത്ര തുടങ്ങിയത്.
ഖുറൈ മണ്ഡലത്തിനു പുറമെ മുഖ്യമന്ത്രി ഇബോബി സിങിനെതിരേ തൗബാല്‍ നിയമസഭാ മണ്ഡലത്തിലും ശര്‍മിള മത്സരിക്കുന്നുണ്ട്. 15 കി.മി. ദൂരം സൈക്കിള്‍ ചവിട്ടിത്തന്നെയാണ് ഇവര്‍ തൗബാലിലും പ്രചരണത്തിന് എത്തുന്നത്.
കോണ്‍ഗ്രസ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ഓരോ മണ്ഡലത്തിലും അഞ്ചുകോടി രൂപ വീതം ചെലവഴിക്കുമ്പോള്‍ തങ്ങള്‍ അഞ്ചുലക്ഷം പോലും ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
അഴിമതി മുക്തമായ, പട്ടാളനിയമമില്ലാത്ത, വിദ്യാഭ്യാസവും തൊഴിലും നല്കുന്ന, തീവ്രവാദമില്ലാത്ത മണിപ്പൂരാണ് തങ്ങളുടെ മനസ്സിലുള്ളതെന്നും ഇറോം ശര്‍മിള നിലപാട് വ്യക്തമാക്കുന്നു.
മാര്‍ച്ച് ആദ്യവാരത്തില്‍ രണ്ടുഘട്ടങ്ങളിലായിട്ടാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."