HOME
DETAILS
MAL
സംവരണം അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം: പ്രകാശ് അംബേദ്കര്‍
backup
January 24 2017 | 00:01 AM
ന്യൂഡല്‍ഹി: രാജ്യത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നിഷേധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ ഭരണഘടനാ ശില്പി ബി.ആര് അംബേദ്കറുടെ പൗത്രന് പ്രകാശ് അംബേദ്കര്‍. ദലിതരുടെ അവകാശ സംരക്ഷണത്തിനായി ഡല്‍ഹിയില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം ഇല്ലതാക്കുക എന്നത് ആര്.എസ്.എസ് നിലപാടാണ്. അവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. അതുകൊണ്ട് തീരുമാനം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് പ്രയാസമുണ്ടാകില്ല. നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് ജനങ്ങള്‍ നേരിട്ട പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് ദലിതരും മറ്റ് പിന്നോക്ക ജനവിഭാഗങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."