ജറൂസലമിനെ പൂര്‍ണ നിയന്ത്രണത്തിലാക്കാനുള്ള ബില്ലിന് ഇസ്‌റാഈല്‍ പാര്‍ലമെന്റിന്റെ അംഗീകാരം
റാമല്ല: ജറൂസലം വിഷയത്തില്‍ ശക്തമായ നിയമനിര്‍മാണവുമായി ഇസ്‌റാഈല്‍. ജറൂസലം ഇസ്‌റാഈലിന് മാത്രം അവകാശപ്പെട്ടതാണെന്നു വ്യക്തമാക്കുകയും വിദേശകക്ഷികള്‍ക്ക് ഇടപെടാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്ന ബില്‍ ഇസ്‌റാഈല്‍ പാര്‍ലമെന്റ് പാസാക്കി.
പാര്‍ലമെന്റിലെ മൂന്നില്‍ രണ്ടു ശതമാനം അംഗങ്ങളും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. പുതിയ നിയമനിര്‍മാണം മേഖലയില്‍ സംഘര്‍ഷത്തിനിടയാക്കുമെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) എക്‌സിക്യുട്ടിവ് കമ്മിറ്റി സെക്രട്ടറി സേബ് ഇര്‍കത് പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കിടയിലെയും സമാധാനത്തിന്റെ പ്രതീക്ഷ തകര്‍ക്കുന്ന നിയമമാണിത്. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചതിന്റെ അനന്തരഫലമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിന്റെ വലിയൊരു ഭാഗം ഇസ്‌റാഈലുമായി ചേര്‍ക്കണമെന്ന് പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി കഴിഞ്ഞദിവസം ഏകകണ്ഠമായി ആവശ്യപ്പെട്ടിരിന്നു. പുതിയ നീക്കം സമാധാനശ്രമങ്ങള്‍ക്ക് അന്ത്യം കുറിക്കുമെന്ന് ഫലസ്തീന്‍ സംഘടനകളായ ഫതഹ്, ഹമാസ് നേതാക്കള്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."