ചുരം റോഡ് സത്യഗ്രഹ സമരം വിജയിപ്പിക്കും
താമരശേരി: ചുരം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍ എ സി. മോയിന്‍കുട്ടി നടത്തുന്ന സത്യഗ്രഹ സമരം വിജയിപ്പിക്കാന്‍ കോടഞ്ചേരിയില്‍ ചേര്‍ന്ന പഞ്ചായത്ത് യു.ഡി.എഫ്, മുസ്ലിം ലീഗ് യോഗങ്ങള്‍ തീരുമാനിച്ചു. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ചുരം റോഡ് തകര്‍ന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരോ സ്ഥലം എം.എല്‍.എയോ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. മുസ്ലിം ലീഗ് യോഗം പി.കെ കഹാറിന്റെ അധ്യക്ഷതയില്‍ മണ്ഡലം സെക്രട്ടറി ഇബ്രാഹിം തട്ടൂര് ഉദ്ഘാടനം ചെയ്തു. കെ.എം ബഷീര്‍, അബൂബക്കര്‍ മൗലവി, യൂസുഫ് തെക്കില്‍ സംബന്ധിച്ചു.
യു.ഡി.എഫ് യോഗം സമരസമിതി ചെയര്മാന് വി.ഡി ജോസഫ് ഉദ്ഘാടനം ചെയ്തു. റോയി കുന്നപ്പള്ളി അധ്യക്ഷനായി. അബൂബക്കര്‍ മൗലവി, സണ്ണി കാപ്പാട്ടുമല, മുഹമ്മദലി തേക്കില്‍, കെ.എം ബഷീര്‍, പി.വി രഘുലാല്‍, തമ്പി പറകണ്ടത്തില്‍, ചിന്ന അശോകന്, ജമീലാ അസീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."