ജലസംരക്ഷണ-ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ഡി.സി.സി
മുക്കം: വരള്‍ച്ച മുന്നില്‍ കണ്ട് കോഴിക്കോട് ഡി.സി.സി ജലസംരക്ഷണ-ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങുന്നു. ഇതുകൂടാതെ മറ്റു വിവിധ പരിപാടികളും ഡി.സി.സി ആസൂത്രണം ചെയ്തതായി പ്രസിഡന്റ് ടി. സിദ്ദീഖ് മുക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ജലഹസ്തം' പരിപാടിയുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ ജില്ലയിലെ തിരഞ്ഞെടുത്ത ജലസ്രോതസുകള്‍ ശുചീകരിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്യും. ജില്ലയില്‍ 35ഓളം കേന്ദ്രങ്ങളിലാണ് പരിപാടികള്‍ നടക്കുക. ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് മുക്കം ഇരുവഴിഞ്ഞിക്കടവില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. ഡോ. എം.എന്‍ കാരശ്ശേരി, കാഞ്ചനമാല, ഒ. അബ്ദുല്ല ചടങ്ങില്‍ സംബന്ധിക്കും.
പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകള്‍, വൃക്ഷത്തൈ നടല്‍ തുടങ്ങിയവയും നടക്കും. ജലസംരക്ഷണം പ്രമേയമാക്കി ആര്‍.കെ പൊറ്റശ്ശേരിയുടെ ചിത്രരചനയുമുണ്ടാകും. കോഴിക്കോട് നഗരത്തില്‍ മാനാഞ്ചിറ കുളമാണ് ശുചീകരിക്കുക. വൈകിട്ട് കൊയിലാണ്ടിയില്‍ 'ജനാധികാര ഭരണഘടനക്കെതിരേ ഭരണാധികാരത്തിന്റെ കൈയേറ്റം' വിഷയത്തിന്‍ സെമിനാര്‍ നടക്കും. കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍, കെ.എസ് ശബരീനാഥ് എം.എല്‍.എ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍, കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ പങ്കെടുക്കും.
30ന് 'മതാന്ധതക്കെതിരേ മഹാത്മജിക്കൊപ്പം' സന്ദേശവുമായി മാനവ മഹാസംഗമം നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്നും ടി. സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സി.ജെ ആന്റണി, ബാബു കെ. പൈക്കാട്ടില്‍, എം.ടി അഷ്‌റഫ്, എന്‍.പി ശംസുദ്ദീന്‍, എന്‍. അപ്പുക്കുട്ടന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."