ജില്ലാ നേതൃത്വത്തിന് താങ്ങായി മുഖ്യമന്ത്രി; പ്രാദേശിക വിഷയങ്ങളില്‍ കടുത്ത നിലപാട്
വടകര: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ പാര്‍ട്ടിക്കെതിരെ വരുന്ന വിഷയങ്ങളില്‍ ശക്തമായ നിലപാടിന് നേതൃത്വത്തിന്റെ ആഹ്വാനം. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍ തന്നെ ഇതു വ്യക്തമായിരുന്നു.
ബി.ജെ.പി കേന്ദ്ര ഭരണത്തിന്റെ മറവില്‍ സി.പി.എമ്മിനെതിരെ നടത്തുന്ന നീക്കങ്ങളെയും സൂചിപ്പിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗം തന്നെ രാഷ്ടീയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു.
പയ്യോളിയില്‍ മനോജ് വധക്കേസില്‍ സി.പി.എം നേതാക്കളെ അറസ്റ്റുചെയ്ത സംഭവത്തില്‍ നേതാക്കള്‍ക്കു പൂര്‍ണപിന്തുണ നല്‍കാനും വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനും ആഹ്വാനംചെയ്യുന്ന പ്രമേയം ആദ്യദിവസം തന്നെ അവതരിപ്പിച്ച് ഇക്കാര്യത്തിലെ ശക്തമായ നിലപാട് പാര്‍ട്ടി എതിരാളികള്‍ക്കു നല്‍കുന്നു.
അതേസമയം പാര്‍ട്ടി ജില്ലാനേതൃത്വം നേരിടുന്ന പ്രാദേശികമായ വിഭാഗീയതകള്‍ ശക്തമായി നേരിടാനും സമ്മേളനത്തിലൂടെ ശ്രമിക്കുന്നു. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ കുറ്റ്യാടിയില്‍ ജില്ലാസെക്രട്ടറിയുടെ ഭാര്യയും സിറ്റിങ്ങ് എം.എല്‍.എയുമായിരുന്ന കെ.കെ ലതികയുടെ തോല്‍വിയും പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണനെ പോലെ ജനകീയനായ നേതാവ് മത്സരിച്ചിട്ടും വോട്ട് ചോര്‍ച്ചയുണ്ടായതും ജില്ലാ നേതൃത്വം മറുപടി പറയേണ്ട വിഷയങ്ങളാണ്.
ഇത്തരം വിഷയങ്ങളും പ്രാദേശികമായ മറ്റു വിഷയങ്ങളും വിവിധ മേഖലകളിലെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് ഉറപ്പാണ്. നിലവിലെ ജില്ലാ നേതൃത്വത്തിന് ഇത്തരം വിഷയങ്ങള്‍ ഭീഷണിയായേക്കുമെന്നു നേതൃത്വം ഉറപ്പിക്കുന്നു. ഇതിനുള്ള മുന്‍വിധികളും ജില്ലാ നേതൃത്വം കണ്ടെത്തിയിട്ടുണ്ട്.
സമ്മേളനത്തില്‍ മൂന്നുദിവസവും പങ്കെടുക്കുകയും പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുന്നതും പിണറായി വിജയനാണ്. ജില്ലാ നേതൃത്വത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള നീക്കമായാണ് ഇതു കാണുന്നത്. ജില്ലയിലെ 16 ഏരിയാകമ്മിറ്റികളും മറ്റു ക്ഷണിക്കപ്പെട്ട പ്രതിനിധികളുമടക്കം 400 പ്രതിനിധികളാണു പങ്കെടുക്കുന്നത്. നിലവിലെ സെക്രട്ടറി പി. മോഹനന്‍ മാറില്ലെന്നാണു നേതൃത്വം പറയുന്നതെങ്കിലും അടിയൊഴുക്കുകളെ പാര്‍ട്ടി നേതൃത്വം മുന്‍കൂട്ടി കാണുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."