HOME
DETAILS
MAL
വൈദ്യുതി തൂണ് ഒടിഞ്ഞു വീണു; ഒഴിവായത് വന്‍ ദുരന്തം
backup
January 03 2018 | 08:01 AM
മാനന്തവാടി: നഗരത്തിന്റെ ഹൃദയ ഭാഗത്ത് വൈദ്യുതി തൂണ് ഒടിഞ്ഞു വീണു. ഇന്നലെ രാവിലെ 6.45ഓടെ ഗാന്ധി പാര്‍ക്കില്‍ തലശ്ശേരി റോഡ് ആരംഭത്തിലുള്ള വൈദ്യുതി തൂണാണ് ഒടിഞ്ഞുവീണത്.
രാവിലെ ആയതിനാല്‍ ടൗണില്‍ ആളുകള്‍ കുറഞ്ഞതും സമീപത്തുണ്ടായിരുന്നവര്‍ ഓടി മാറുകയും ചെയ്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
ഇരുമ്പ് തൂണിന്റെ അടിഭാഗം തുരുമ്പെടുത്ത് ദ്രവിച്ചതിനെ തുടര്‍ന്നാണ് ഒടിഞ്ഞുവീണത്.
ഇതോടെ ടൗണിലെ വൈദ്യുതി വിതരണം പൂര്‍ണമായും മുടങ്ങി. തുടര്‍ന്ന് വൈകിട്ടോടെ കെ.എസ്.ഇ.ബി അധികൃതര്‍ പുതിയ വൈദ്യുതി തൂണ് സ്ഥാപിച്ചാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം റോഡില്‍ ഗതാഗതം സ്തംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."