പൂപ്പൊലി; ആകര്‍ഷകമായി പുരാവസ്തുക്കളും കള്ളിമുള്‍ച്ചെടികളും
അമ്പലവയല്‍: അന്താരാഷ്ട്ര പുഷ്പ പ്രദര്‍ശനമേളയില്‍ ശ്രദ്ധയാകര്‍ഷിച്ച് പുരാവസ്തു പ്രദര്‍ശനശാലയും കള്ളിമുള്‍ച്ചെടികളുടെ ശേഖരവും.
ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടുള്ള വലം പിരി ശംഖ്, മഹാവിഷ്ണുവിന്റെ വിശ്വരൂപം ആലേഖനം ചെയ്ത പഞ്ചലോഹ നിര്‍മിതമായ ശംഖ്, എഴുത്താണി, ആയുര്‍വേദത്തെ കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള താളിയോല ഗ്രന്ധങ്ങള്‍, ബ്രിട്ടീഷ് കാലഘട്ടത്തില്‍ എഴുതപ്പെട്ടിട്ടുള്ള മുദ്രപ്പത്രങ്ങള്‍ തുടങ്ങി പഴയ കാലത്തെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഉപ്പ് മരിക, തുടങ്ങി പഴമയുടെ ചരിത്രമോതുന്ന നിരവധി വസ്തുക്കളാണ് പ്രദര്‍ശനത്തിലുള്ളത്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ കരുണാകരന്‍ എന്ന ഉണ്ണിയുടെ ഇരുപതു വര്‍ഷമായുള്ള അന്വേഷണങ്ങളുടെ ഫലമായി ശേഖരിക്കപ്പെട്ടിട്ടുള്ളതാണ് പ്രദര്‍ശന വസ്തുക്കളെല്ലാം
വിവിധ തരത്തിലുള്ള കള്ളിമുള്‍ച്ചെടികളുടെ പ്രദര്‍ശനമാണ് മറ്റൊരാകര്‍ഷണം. മാമലേറിയന്‍, മൂണ്‍ കാക്റ്റസ്, ഹാവോര്‍ത്തിയ, കലാഞ്ചിയോ, തുടങ്ങിയ പ്രധാന ഇനങ്ങളെല്ലാം പ്രദര്‍ശനത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."