മനുഷ്യരുടെ ഒത്തൊരുമ ഉണ്ടാക്കാന്‍ സാംസ്കാരിക സദസുകള്‍ക്ക് കഴിയും: മാമുകോയ
നിലമ്പൂര്‍: വ്യത്യസ്തത നിലനിര്‍ത്തികൊണ്ട് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതാണ് മലബാറിന്റെ സംസ്കാരമെന്ന് നടന് മാമുകോയ. ജാതി മത ചിന്തകള്‍ക്ക് അതീതമായി മനുഷ്യരുടെ ഒത്തൊരുമ ഉണ്ടാക്കാന്‍ സാംസ്കാരിക സദസുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ പാട്ടുത്സവത്തിന്റെ ഭാഗമായ നിലമ്പൂര്‍ ബാലന് നാടകോത്സവത്തിന്റെ രണ്ടാംദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് സിനിമയിലേക്ക് വരാനുള്ള പ്രധാനിയായിരുന്നു നിലമ്പൂര്‍ ബാലനെന്നും മാമുകോയ അനുസ്മരിച്ചു.
ആര്യാടന് ഷൗക്കത്ത് അധ്യക്ഷനായി.
നഗരസഭ സ്ഥിരസമിതി ചെയര്മാന്മാരായ എ.ഗോപിനാഥ്, പാലോളി മെഹബൂബ്, കൗണ്‍സിലര്‍ ഡെയ്സി ചാക്കോ, പി.വി സനില്‍കുമാര്‍, വിനോദ് പി. മേനോന്, യു. നരേന്ദ്രന്, അനില്‍ റോസ്, ഷാജി കെ. തോമസ്, സി.കെ ഇഖ്ബാല്‍ സംസാരിച്ചു.
അക്ഷരകലയുടെ മാതൃഭാഷ പ്രബോധന പ്രചരണ നാടകമായ എഴുത്തച്ഛന്'അരങ്ങേറി. ഇന്ന് സാംസ്ക്കാരിക സമ്മേളനം നടന് എം.ആര് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം കരുണ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."