HOME
DETAILS
MAL
അന്‍വര്‍ എം.എല്‍.എയുടെ ഓഫിസിലേക്ക് എസ്.ഡി.പി.ഐ മാര്‍ച്ച്
backup
January 03 2018 | 08:01 AM
നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത നിര്‍മാണങ്ങളും നിയമ ലംഘനങ്ങളും അന്വേഷിക്കണമെന്നവശ്യപ്പെട്ട് എസ്.ഡി.പി.ഐ നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.എല്‍.എയുടെ നിലമ്പൂര്‍ ക്യാംപ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ചന്തക്കുന്നില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ എം.എല്‍.എ ഓഫിസിന് സമീപം കെ.എന്‍.ജി റോഡില്‍ നിലമ്പൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തടഞ്ഞു. തുടര്‍ന്ന് നടന്ന സമരം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ ഉദ്ഘാടനം ചെയ്തു.
ഉസ്മാന് കരുളായി, കെ.ബാബു മണി, കൃഷ്ണന് എരഞ്ഞിക്കല്‍, കെ.കെ ബഷീര്‍, സി.പി മുജീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."