മൈലമ്പാറ കോളനി ഏറ്റെടുത്ത് പൂക്കോട്ടുംപാടം പൊലിസ്
പൊലിസിന്റെ തുടര്‍ച്ചയായ ഇടപെടലിനെത്തുടര്‍ന്ന് കോളനിയില്‍നിന്നും മദ്യഉപയോഗം പരമാവധി കുറക്കാന്‍ സാധിച്ചു
കരുളായി: മദ്യത്തിനും മറ്റ് ലഹരികള്‍ക്കും അടിമപ്പെട്ട് കിടന്നിരുന്ന കോളനികളെ പുരോഗമനത്തിന്റെ പാതയിലേക്ക് നയിച്ച് പൊലിസ്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ പൊലിസുകാരാണ് കരുളായി പഞ്ചായത്തിലെ മൈലമ്പാറയിലുള്ള കോളനി ഏറ്റെടുത്തത്.
ആറ് മാസം മുന്‍പ് പൂക്കോട്ടുംപാടം സ്റ്റേഷന്‍ ഹൗസിങ് ഓഫിസറായ അമൃതരംഗന്‍ കോളനിയില്‍ വ്യാജ വാറ്റ് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ വിവിധ പരിശോധനകളില്‍ കോളനിയുടെ അവസ്ഥ പരിതാപകരമാണെന്നും മുതിര്‍ന്നവരെല്ലാം ലഹരികള്‍ക്ക് അടിമകളും കുട്ടികള്‍ പലരും സ്‌കൂളില്‍ പോകുന്നില്ലെന്നും കോളനിയില്‍ നിരവധി അടിസ്ഥാന സൗകര്യങ്ങള്‍ വേ@തു@െന്നും കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് പൊലിസിന്റെ ബീറ്റ് ഓഫുസറുടെയും, എസ്.ഐയുടെയും, വനിതാ പൊലിസിന്റെയും തുടര്‍ച്ചയായ ഇടപെടല്‍ കോളനിയില്‍നിന്നും മദ്യഉപയോഗം പരമാവധി കുറക്കാന്‍ സാധിച്ചു.
തുടര്‍ന്ന് മുപ്പതിനായിരത്തലധികം രൂപ ചെലവഴിച്ച് കോളനിയില്‍ കുട്ടിവെള്ള ടാങ്കും, പൈപ്പ് കണക്ഷനും ഒരുക്കി. ശേഷം ശോച്യാവസ്ഥയില്‍ കിടന്ന കോളനി വീടുകള്‍ വ്യത്യസ്തമായ നിറത്തില്‍ ചായം പൂശി വര്‍ണാഭമാക്കി മാറ്റുകയും ചെയ്തു.
കോളനി വീടുകള്‍ സൗന്ദര്യവല്‍ക്കരിച്ചതോടെ സന്തോഷം പങ്കിട്ട് വീ@ും പൊലിസ് കോളനിയിലെത്തി.
കോളനിക്കാര്‍ക്ക് വിഭവമാര്‍ന്ന് ഭക്ഷണവും നല്‍കിയാണ് പൊലിസ് കോളനിയില്‍നിന്ന് മടങ്ങിയത്. സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ അഭിലാഷിന്റെ ആശയ പ്രകാരമാണ് കോളനി വീടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."