പൊന്നാനി കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നു
പൊന്നാനി: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പൊന്നാനിയിലെ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായുള്ള 74.4 കോടി രൂപ പദ്ധതിയുടെ നിര്‍മാണത്തിനുള്ള ഭരണാനുമതി ലഭിച്ചു.
കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രോജക്ട് വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. പുതുക്കിയ ബജറ്റില്‍ 150 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഒന്നാം ഘട്ടത്തില്‍ 50 എം.എല്‍.ഡിയുടെ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് അടക്കമുള്ള പ്രവൃത്തികളാണ് നടപ്പാക്കുക.
ഇതില്‍ നിന്നു പൊന്നാനി നഗരസഭ, മാറഞ്ചേരി, വെളിയംകോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെക്കും തവനൂര്‍ മണ്ഡലത്തിലെ ഡാനിഡ സ്കീമില്‍ വരുന്ന തവനൂര്‍, എടപ്പാള്‍, വട്ടംകുളം, കാലടി, ആലംകോട്,നന്നംമുക്ക് പഞ്ചായത്തുകളിലേക്കും ശുദ്ധീകരിച്ച ജലവിതരണം സാധ്യമാകും.
തവനൂര്‍ മണ്ഡലത്തിലെ നരിപ്പറമ്പ് വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്താണ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നത്. രണ്ടാം ഘട്ടത്തിന്റെ എസ്റ്റിമേറ്റ് പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ടി.എസ് നടപടികള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടത്താന്‍ മാത്രമാണുള്ളത്.
സംസ്ഥാനത്ത് കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് ഇല്ലാത്ത ഏക നഗരസഭയാണ് പൊന്നാനി. കാലങ്ങളായി ശുദ്ധീകരിക്കാത്ത വെള്ളമാണ് ഈ നാട്ടുകാര്‍ കുടിക്കുന്നത്. ശുദ്ധികരണ പ്ലാന്റ് യാഥാര്‍ഥ്യമാകുന്നതോടെ ഇതിനെല്ലാം ശാശ്വത പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."