HOME
DETAILS
MAL
ഹോട്ടല്‍ മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നു
backup
January 24 2017 | 06:01 AM
ആലക്കോട്: ഓവുചാലില്‍ കൂടി ഹോട്ടലിലെ മാലിന്യം ഒഴുക്കുന്നത് പതിവാകുന്നു. ആലക്കോട് പാലത്തിനു സമീപമുള്ള ഹോട്ടലില്‍ നിന്നാണ് വന്‍തോതില്‍ മാലിന്യം ഓവുചാലിലേക്ക് തുറന്നു വിടുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ നാട്ടുകാര്‍ ആശ്രയിക്കുന്ന ആലക്കോട് പുഴയിലേക്കാണ് മാലിന്യം എത്തുന്നത്. രൂക്ഷ ഗന്ധമുള്ളതിനാല്‍ റോഡില്‍ കൂടി നടന്നു പോകുന്നവര്‍ പോലും മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. മാസങ്ങള്‍ക്ക് മുമ്പ് ആരോഗ്യ വകുപ്പ് പരിശോധന നടത്തി ഹോട്ടല്‍ ഉടമക്ക് താക്കീത് നല്‍കിയെങ്കിലും മാലിന്യം ഒഴുക്കല്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."