HOME
DETAILS
MAL
റേഷന്‍ കരട് പട്ടികയില്‍ അനര്‍ഹരെ കണ്ടെത്തി
backup
January 24 2017 | 06:01 AM
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് പരിധിയില്‍ റേഷന്‍ കരട് പട്ടികാ പരിശോധനയില്‍ ചപ്പാരപ്പടവ്, കൂവേരി, ചിതപ്പിലെപൊയില്‍, പടപ്പേങ്ങാട് പ്രദേശങ്ങളില്‍ നിരവധി അനര്‍ഹരെ കണ്ടെത്തി. പിടിക്കപ്പെട്ടവര്‍ അനധികൃതമായി വാങ്ങിയ റേഷന്‍ സാധനങ്ങളുടെ പൊതുവിപണി നിരക്കിലുളള വിലയും പിഴയും ഈടാക്കാനായി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അനര്ഹരാണെന്നറിഞ്ഞിട്ടും റേഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുവിവരം അതത് വകുപ്പ് തലവന്മാര്ക്ക് കൈമാറും. മുന്‍ഗണന, എ.എ.വൈ ലിസ്റ്റില്‍ അര്‍ഹതയില്ലാത്തവരെന്ന് ബോധ്യമായ ആയിരത്തോളം കാര്‍ഡുടമകള്‍ ലിസ്റ്റില്‍ നിന്നും സ്വയം ഒഴിവാകാന്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് രേഖാമൂലം അപേക്ഷ നല്‍കിയിട്ടുണ്ടെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ എസ് സാബു ജോസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."