ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്നുനില്‍ക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കോട്ടയം: കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചക്കു വലിയ പങ്കുവഹിച്ച ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ക്ക് ഈ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനാകുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 'നവകേരളം പുതിയ വഴികള്‍' എന്ന വിഷയത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.എം.എസ് സര്‍ക്കാരിലൂടെയാണു കേരളം സാമൂഹ്യമുന്നേറ്റത്തിന് അടിത്തറ പാകിയത്. തുടര്‍ന്നുള്ള നാളുകളില്‍ ഭൂപരിഷ്‌കരണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ കേരളീയ ജീവിതത്തെ പുരോഗതിയിലേക്കു നയിച്ചു. ആധുനിക കേരളത്തെ ശക്തിപ്പെടുത്തുന്നതിനുള്ള വികസന പദ്ധതികള്‍ക്കാണു സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. കേരളത്തെ കൂടുതല്‍ കരുത്തോടെ നയിക്കാനുള്ള ഉത്തരവാദിത്തം എല്‍.ഡി.എഫ് സര്‍ക്കാരിനുണ്ട്. പുതിയ കാലഘട്ടത്തിന്റെ കടമ നിറവേറ്റാനും നവകേരള സൃഷ്ടിക്കുമായി വായനശാലാ പ്രസ്ഥാനവും സര്‍ക്കാരിനൊപ്പം കൈകോര്‍ക്കണമെന്നു മന്ത്രി പറഞ്ഞു.
എസ്.പി.സി.എസ് ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ കരുണാകരന്‍ അധ്യക്ഷനായി. എം.ജി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് മേധാവി ഡോ. കെ.എം സീതി വിഷയമവതരിപ്പിച്ചു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം ബി. ഹരികൃഷ്ണന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍. ചന്ദ്രബാബു, ജോയിന്റ് സെക്രട്ടറി പൊന്‍കുന്നം സെയ്ദ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. കെ.ആര്‍ ചന്ദ്രമോഹനന്‍, എ.കെ ബാബു സംസാരിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ ഗോപി അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."