പുല്ലൂറ്റ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് ശക്തമായ കളമൊരുങ്ങി
കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരത്തിന് കളമൊരുങ്ങി. ഭരണകക്ഷിയായ യു.ഡി.എഫില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരരംഗത്തുള്ളത്. ഇടതുമുന്നണിയും, ബി.ജെ.പി.യും രംഗത്തെത്തിയതോടെ പൊതു തെരഞ്ഞെടുപ്പിന്റെ ആവേശമാണ് കൈവന്നിട്ടുള്ളത്. പുല്ലൂറ്റ് വില്ലേജിലെ ഏഴ് ബാങ്ക് വാര്‍ഡുകളിലും മൂന്ന് വനിത സംവരണ സീറ്റുകളിലേക്കും, പട്ടികജാതി, നിക്ഷേപ വിഭാഗത്തിലേക്കുമടക്കം പന്ത്രണ്ട് സ്ഥാനങ്ങളിലേക്കാണ് മത്സരം. ഫെബ്രവരി അഞ്ചിന് നടക്കുന്ന വോട്ടെടുപ്പില്‍ ഏഴായിരത്തിഅമ്പതോളം വോട്ടര്‍മാരാണുള്ളത്.ചര്‍ച്ചയ്ക്ക് പോലും വിളിക്കാതെ സ്ഥാനാര്‍ത്ഥികളെ സ്വയം തീരുമാനിച്ച കോണ്‍ഗ്രസ് നടപടികളില്‍ പ്രതിഷേധിച്ചാണ് മുസ്്ലീംലീഗ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും ഒഴിഞ്ഞുമാറിയത്. ഇതോടെ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് കൈവിട്ടുപോയ ബാങ്ക് ഭരണം എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കാനുള്ള സര്‍വസന്നാഹങ്ങളുമായി ഇടതുമുന്നണിയും, കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിലെ നേട്ടങ്ങളുടെ പിന്‍ബലത്തില്‍ ബി.ജെ.പി.യും രംഗത്തെത്തിയതോടെ മത്സരത്തിന് പതിവില്ലാത്ത ആവേശം കൈവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."