അമിത വേഗതയിലായിരുന്ന ബി.എം.ഡബ്ല്യു കാറിടിച്ചു യൂബര്‍ ഡ്രെവര്‍ മരിച്ചു
ന്യൂഡല്‍ഹി: 120 കിലോമീറ്റര്‍ വേഗത്തില്‍ വന്ന ബി.എം.ഡബ്ല്യു കാറിടിച്ചു യൂബര്‍ കാബ് ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. യൂബര്‍ ക്യാബ് ഡ്രൈവര്‍ നസ്റുല്‍ ഇസ്ലാമാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ബി.എം.ഡബ്ല്യു ഡ്രൈവ് ചെയ്തിരുന്ന 24 കാരനായ ഷോയബ് കോഹ്ലിയെ പൊലിസ് അറസ്റ്റു ചെയ്തു. പ്രതിയെ ഇന്ന് ജാമ്യത്തില്‍ വിട്ടു. യൂബര്‍ ഡ്രൈവറായുള്ള നസ്റുല്‍ ഇസ്ലാമിന്റെ ആദ്യദിനമായിരുന്നു.
പ്രതി ഡ്രൈവിങ്ങിനിടെ മദ്യപിച്ചിരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച പൊലിസ് നിയന്ത്രിക്കാനാകാത്ത വേഗതയിലാണ് ഇയാള്‍ കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം കാബ് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാലാണ് അപകടമുണ്ടായതെന്നാണ് പ്രതിയുടെ വാദം. ഇടിയുടെ ആഘാതത്തില്‍ വായുവിലേക്ക് ഉയര്‍ന്ന കാര്‍ ദൂരേക്ക് തെറിച്ചുവീണു. ബോംബ് പൊട്ടിത്തെറിക്കുന്നത് പോലെയായിരുന്നു അപകടമെന്ന് ദൃക്സാക്ഷി വ്യക്തമാക്കി. രണ്ട് കാറുകളും പൂര്‍ണ്ണമായും തകര്‍ന്നു.
സ്വകാര്യ കമ്പനിയിലെ ഡ്രൈവര്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് നസ്റു യൂബറിലെത്തിയത്.രണ്ടു കൊച്ചു കുട്ടികളും ഭാര്യയും മുത്തശ്ശിയുമടങ്ങുന്ന കുടുബത്തിന്റെ ഏക അത്താണിയായിരുന്നു ഇയാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."