ലോക സാമ്പത്തിക ഫോറം ദക്ഷിണേഷ്യാ ഉപദേശക സമിതിയില്‍ ഡോ. അദീബ് അഹമ്മദും
ദോഹ/ദാവോസ്: 'റെസ്‌പോണ്‍സിവ് ആന്റ് റെസ്‌പോണ്‍സിബിള്‍ ലീഡര്‍ഷിപ്' എന്ന പ്രമേയം ഉള്‍ക്കൊണ്ട് ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക യോഗത്തില്‍ പുതിയ ദക്ഷിണേഷ്യാ ഉപദേശകസമിതി രൂപീകരിച്ചു. ആഗോള തലത്തില്‍ ദക്ഷിണേഷ്യയുടെ വളര്‍ന്നു വരുന്ന സ്വാധീനം കണക്കിലെടുത്താണ് ഈ വര്‍ഷം ഫോറം ദക്ഷിണേഷ്യാ റീജ്യണല്‍ സ്ട്രാറ്റജി ഗ്രൂപ് എന്ന ഉപദേശക സമിതി രൂപീകരിച്ചത്.
ഈ സമിതിയില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രമുഖര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ അടങ്ങുന്നു. ദക്ഷിണേഷ്യാ റീജ്യണല്‍ സ്ട്രാറ്റജി ഗ്രൂപ്പിന്റെ അധ്യക്ഷത നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് നിര്‍വഹിക്കും.
അവരെ സഹായിക്കാന്‍ ഉപാധ്യക്ഷരായി ജൂബിലന്റ് ഭാരതീയ ഗ്രൂപ്പിന്റെ അജയ് ഖന്നയും ബേണ്‍ ആന്റ് കമ്പനിയുടെ ശ്രീവത്സാ രാജനുമുണ്ടാകും. ശ്രീലങ്കയുടെ വാര്‍ത്താ പ്രക്ഷേപണ ശാസ്ത്രഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഗീതാ ഗോപിനാഥ് എന്നിവരും സമിതിയിലെ ചുരുക്കം ചില അംഗങ്ങളാണ്.
വേള്‍ഡ് എകണോമിക് ഫോറം അതിന്റെ ഇടപഴകല്‍ വഴി ചെറുതും വലുതുമായ പല മാറ്റങ്ങള്‍ ലോകത്തുടനീളം കൊണ്ടു വന്നിട്ടുണ്ട്. മികച്ച ഭാവി സൃഷ്ടിക്കാന്‍ ഇതേറെ സഹായകമായിരിക്കുന്നു. ദക്ഷിണേഷ്യാ റീജ്യണല്‍ സ്ട്രാറ്റജി ഗ്രൂപ് വഴി ദക്ഷിണേഷ്യയിലുള്ള പ്രധാനപ്പെട്ട മേഖലയില്‍ അടിസ്ഥാന മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇതുമൂലം കമ്യൂണിറ്റി വികസനവും പൊതുസ്വകാര്യ സഹകരണവും കൂടുമെന്നും വിശ്വസിക്കുന്നുവെന്ന് അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."