നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകള്‍ക്ക് സംഘടന
കൊച്ചി: സിനിമമേഖലയിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടനയ്ക്ക് നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപം നല്‍കി.
ഫിലിം എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് സംഘടനയുടെ പേര്. ദിലീപാണ് പ്രസിഡന്റ്. ആന്റണി പെരുമ്പാവൂരിനെ വൈസ് പ്രസിഡന്റായും ബോബിയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
സുഗമമായ സിനിമാപ്രദര്‍ശനം ഒരുക്കാന്‍ സംഘടനയുടെ നേതൃത്വത്തില്‍ 23 അംഗ കോര്‍ കമ്മിറ്റിക്കും രൂപം നല്‍കി. തിയേറ്ററുകള്‍ അടച്ചിടുന്ന സ്ഥിതി ഇനി കേരളത്തിലുണ്ടാകില്ലെന്ന് ദിലീപ് പറഞ്ഞു. നൂറിലേറെ തിയേറ്ററുകളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു.
തിയേറ്റര്‍ വിഹിതത്തിന്റെ അന്‍പത് ശതമാനം ആവശ്യപ്പെട്ട് എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരമാണ് പുതിയ സംഘടനയുടെ രൂപീകരണത്തിന് വഴി വച്ചത്.
എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യപ്രകാരം മന്ത്രി എ.കെ ബാലന്‍ 25ന് തിരുവനന്തപുരത്ത് ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് ദിലീപ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."