ഇന്ത്യ ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചിരുന്ന തായി യു.എസ്
ന്യൂഡല്‍ഹി: പാകിസ്താന്റെ ആണവായുധ പരീക്ഷണങ്ങള്‍ക്ക് മറുപടിയായി 1985ല്‍ രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് ഇന്ത്യ ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചതായി യു.എസ്. 1980കളില്‍ ഇന്ത്യ നടത്തിയ ആയുധ സന്നാഹങ്ങളെ കുറിച്ച് യു.എസിന്റെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി പുതുതായി പ്രസിദ്ധീകരിച്ച 930,000 പേജുള്ള രേഖയിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ആണവായുധം ഇന്ത്യ പരീക്ഷിച്ചിരുന്നു. അതിനേക്കാള്‍ അതിശക്തമായ ഹൈഡ്രജന്‍ ബോംബാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പരീക്ഷിക്കാന്‍ ഒരുങ്ങിയത്. ആണവായുധത്തോട് രാജീവ് ഗാന്ധിയ്ക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും പാകിസ്താന് ആണവായുധ സജ്ജരാകുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇതിന് മുതിര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാബ അറ്റോമിക് റിസര്‍ച്ച് കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരാണ് ബോംബ് വികസിപ്പിച്ചത്. അക്കാലത്ത് ഇന്ത്യ വന്‍ തോതില്‍ ആണവോര്ജ്ജമായ പ്ലൂട്ടോണിയം സംഭരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ ശ്രമങ്ങളെ ഇന്ത്യ തള്ളിയെന്നും പറയുന്നു. 25 വര്‍ഷം രഹസ്യമായി രേഖകള്‍ സൂക്ഷിക്കണമെന്ന കാലാവധിക്ക് ശേഷം ജനുവരി 17നാണ് സി.ഐ.എ ഇതുസംബന്ധിച്ച രേഖകള്‍ പുറത്ത് വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."